എഡിറ്റര്‍
എഡിറ്റര്‍
ഗള്‍ഫ് ഓയില്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ധോണി; ചുമതല ഒറ്റ ദിവസത്തേക്ക്
എഡിറ്റര്‍
Tuesday 4th April 2017 2:55pm

 

മുംബൈ: ഗള്‍ഫ് ഓയില്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ചുമതലയേറ്റു. ഒറ്റ ദിവസത്തെ കാലാവധിയിലേക്കായിരുന്നു ധേണിയുടെ സി.ഇ.ഒ പോസ്റ്റിങ്. മുംബൈയിലെ അന്ധേരിയിലുള്ള കമ്പനിയുടെ ഹെഡ് കോട്ടേഴ്സില്‍ നടന്ന ചടങ്ങിലായിരുന്നു താരം ചുമതലയേറ്റത്.

 


Also read ‘ഒരു ജിയോ വീരഗാഥ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിയോയുടെ കടന്നു വരവും യൂസേഴ്‌സിന്റെ ജീവിതവും വിവരിക്കുന്ന ട്രോള്‍ വീഡിയോ 


വര്‍ഷങ്ങളായി കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണി മാനേജ്‌മെന്റിന്റെ തീരുമാന പ്രകാരമാണ് ഒരു ദിവസത്തേക്ക് സി.ഇ.ഒ പദവിയിലിരുന്നത്. കമ്പനിയുമായി മികച്ച ബന്ധം തുടരുന്നതിനാലാണ് താരത്തെ ഒരു ദിവസം കമ്പനി സി.ഇ.ഒ ആക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. തീരുമാനം താരത്തിന്റെ മല്‍സര തിരക്കുകൊണ്ട് നീണ്ടുപോവുകയായിരുന്നു.

സ്യൂട്ടും ടൈയും ധരിച്ച് എക്‌സിക്യൂട്ടീവ് വേഷത്തില്‍ ഓഫീസിലെത്തിയ ധോണിയെ കണ്ട് ഓഫീസിലുള്ളവര്‍ ആദ്യം അമ്പരക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം തങ്ങളുടെ സി.ഇ.ഒയാകാനാണ് ധോണിയെത്തിയതെന്ന അറിഞ്ഞതോടെ ജീവനക്കാര്‍ ആവേശത്തിലായി.

ചുമതലയേറ്റെടുത്ത ശേഷം താരം ഉദ്യോഗസ്ഥരുമായിട്ടുള്ള കമ്പനിയുടെ ചര്‍ച്ചയില്‍ ഉള്‍പ്പെടെ പങ്കെടുത്തു. താരത്തിന്റെ സാമീപ്യത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന് ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡെ അറിയിച്ചു. ചര്‍ച്ചയില്‍ പാണ്ഡെയും പങ്കെടുത്തിരുന്നു.

Advertisement