ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള തയ്യാറെടുപ്പുകളില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രി എം എസ് ഗില്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണമായില്ലെന്നും ഗില്‍ പറഞ്ഞു.

ഗെയിംസിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒരുക്കങ്ങളൊന്നും പൂര്‍ണമല്ല. നിലവിലെ അവസ്ഥയുമായി മുന്നോട്ടുപോലുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. ഗെയിംസിനുള്ള തയ്യാറെടുപ്പുകളില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് വേണ്ട നടപടിയെടുക്കണമെന്നും ഗില്‍ രാജ്യസഭയില്‍ പറഞ്ഞു.

നേരത്തെ അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ സംഘാടക സമിതി സി ഇ ഒ ദര്‍ബാറിയെ പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്.