റാഞ്ചി: ലോകത്ത് ഏറ്റവുമധികം വരുമാനമുള്ള ക്രിക്കറ്റ് താരമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നികുതി അടയ്ക്കാനായി നല്‍കിയ 645 രൂപയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരില്‍ മടങ്ങി. റാഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന് മാര്‍ച്ച് 15ന് നല്‍കിയ ചെക്കാണ് മടങ്ങിയത്.

അറിഞ്ഞുകൊണ്ട് ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും ഇതിനു മുന്‍പ് ഇങ്ങനെയൊരബദ്ധം ധോണിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നുമുള്ള കാരണത്താല്‍ അധികൃതര്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവരില്‍ ഒരാളാണ് ധോണി. കഴിഞ്ഞവര്‍ഷം പരസ്യത്തില്‍ നിന്ന് മാത്രമായി 45 കോടിയിലധികമാണ് ധോണിയുടെ വരുമാനം.