എഡിറ്റര്‍
എഡിറ്റര്‍
കാസ്‌ട്രോള്‍ ക്രിക്കറ്റര്‍ ഓഫ് 2011 ധോണിയും ഉന്മുക്തും
എഡിറ്റര്‍
Thursday 30th August 2012 10:35am

ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദും കാസ്‌ട്രോള്‍ ക്രിക്കറ്റര്‍ ഓഫ് 2011 ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് പ്രകടനത്തിലെ സംഭാവന കണക്കിലെടുത്താണ് ധോണിയെ ക്രിക്കറ്റര്‍ ഓഫ് 2011 ആയി തിരഞ്ഞെടുത്തത്. അണ്ടര്‍ 19 ടീമിലെ മിന്നുന്ന പ്രകടനത്തിലാണ് ടീം ക്യാപ്റ്റര്‍ കൂടിയായ ഉന്മുക്തിനെ പരിഗണിച്ചത്.

Ads By Google

ഇന്ത്യന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പരിഗണന പട്ടികയില്‍ ധോണിയും സെവാഗും സച്ചിനും റെയ്‌നയും അശ്വിനും ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി രാഹുല്‍ ദ്രാവിഡും പരിഗണനയിലുണ്ട്.

കാസ്‌ട്രോള്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് പുറമെ കാസ്‌ട്രോള്‍ പെര്‍ഫോമന്‍സ് അണ്ടര്‍ പ്രഷര്‍ അവാര്‍ഡിന് വിരാട് കോഹ്‌ലിയും കാസ്‌ട്രോള്‍ സ്റ്റാന്‍ഡ് ഔട്ട് അണ്ടര്‍ പെര്‍ഫോമന്‍സ് അണ്ടര്‍ പ്രഷര്‍ അവാര്‍ഡിന് ഗൗതം ഗംഭീറും അര്‍ഹനായിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സച്ചിനും സെവാഗിനും സ്‌പെഷ്യല്‍ അവാര്‍ഡുണ്ട്.

Advertisement