എഡിറ്റര്‍
എഡിറ്റര്‍
അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കല്‍: 100 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ധോണി
എഡിറ്റര്‍
Tuesday 18th March 2014 5:03pm

dhonisingle

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായി വാര്‍ത്ത നല്‍കിയതിന് ടെലിവിഷന്‍ ചാനലിനെതിരെ 100 കോടിയുടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹരജി.

സ്വകാര്യ ടെലിവിഷന്‍ ചാനലായ സീ നെറ്റവര്‍ക്കിനെതിരായാണ് ധോണി മദ്രാസ് ഹൈക്കോടതിയില്‍ നഷ്ടപരിഹാരമാശ്യപ്പെട്ട് ഹരജി നല്‍കിയിരിക്കുന്നത്.

ധോണിക്കെതിരായ ഐ.പി.എല്‍ മത്സരങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും വാര്‍ത്തകളും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ചാനലിനെ വിലക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച അഭിമുഖങ്ങള്‍ സംപ്രേഷണം നടത്തുന്നതിനും ചാനലിന് വിലക്കേര്‍പ്പെടുത്തി.

ഐ.പി.എല്‍ വാതുവെപ്പുമായി തനിക്കെതിരെ വന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതിനാല്‍ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ചാനല്‍ 100 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ധോണി ഹര്‍ജില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement