എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ വിവാദം: രാജി സന്നദ്ധത അറിയിച്ച് ധോണി
എഡിറ്റര്‍
Saturday 29th March 2014 2:25pm

dhoni-580-406

ബംഗ്ലാദേശ്: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തന്റെ പേര്  വലിച്ചിഴക്കപ്പെട്ടതില്‍ മനംനൊന്ത് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് നയക സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട എന്‍. ശ്രീനിവാസനുമായി ഇതു സംബന്ധിച്ച് ധോണി ഫോണിലൂടെ സംസാരിച്ചതായാണ് വിവരം.

ഇതോടപ്പം ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്‌സിന്റെ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്നും ധോണി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് ധോണി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ആദിത്യ വര്‍മ്മയും പ്രസ്താവന നടത്തിയിരുന്നു.

Advertisement