റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞിട്ടും ധോണിയിപ്പോഴും സൂപ്പര്‍ നായകനായി ദേശീയ ടീമില്‍ കളം നിറഞ്ഞ് നില്‍ക്കുകയാണ്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ധോണിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.


Also Read: ആത്മഹത്യയും ധീരമായ ചുവടുവെയ്പ്പാണ്; നോട്ടു നിരോധനത്തിനെതിരെ ആഞ്ഞടിച്ച് അരുണ്‍ ഷൂരി

Subscribe Us:

അവസാന മത്സരത്തില്‍ മാത്രമായിരുന്നു ധോണിയെന്ന വിക്കറ്റ് കീപ്പിങ്ങിനു പിന്നിലെ മാന്ത്രികനു അല്‍പ്പമെങ്കിലും പിഴവ് സംഭവിച്ചത്. എന്നാല്‍ മത്സരത്തിലെ ഉജ്ജ്വല ജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച ടീം ഇപ്പോള്‍ ട്വന്റി- 20 ക്കുള്ള തയ്യാറെടുപ്പിലാണ്.

Soundarya Sharma, MS Dhoni 2

 

ആദ്യ ട്വന്റി-20 മത്സരത്തിനായി തന്റെ ഹോം ഗ്രൗണ്ടായ റാഞ്ചിയിലെത്തിയ ധോണി ബോളിവുഡ് താരം സൗന്ദര്യ ശര്‍മയോടൊത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

Soundarya Sharma, MS Dhoni

റാഞ്ചി ഡയറീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിനെ കീഴടക്കാനൊരുങ്ങുന്ന സൗന്ദര്യ ശര്‍മ ധോണിയോടൊപ്പമുള്ള ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

Soundarya Sharma, MS Dhoni 3

Soundarya Sharma, Anupam Kher, MS Dhoni