എഡിറ്റര്‍
എഡിറ്റര്‍
ധോണിയുടെ ബൈക്ക് റേസ് ടീം
എഡിറ്റര്‍
Tuesday 28th August 2012 12:00pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം പ്രസിദ്ധമാണ്. പക്ഷേ ആ പ്രണയം എത്രമാത്രം തീവ്രമാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. സ്വന്തമായി ഒരു ബൈക്ക് റേസിങ് ടീമിനെ ഇറക്കിയാണ് ധോണി തന്റെ ബൈക്ക് പ്രണയത്തിന്റെ തീവ്രത  വ്യക്തമാക്കിയിരിക്കുന്നത്.

Ads By Google

എം.എസ്.ഡി ആര്‍-എന്‍ റേസിങ് ടീം എന്നാണ് ടീമിന്റെ പേര്. ഫ്രാന്‍സില്‍ നിന്നുള്ള ഫ്‌ളോറിന്‍ മറീനോയും ബ്രിട്ടന്‍ സ്വദേശിയായ ഡാന്‍ ലിന്‍ഫൂട്ടുമാണ് ധോണി ടീമിലെ റേസര്‍മാര്‍.

ചില്ലറക്കാരല്ല ഈ റേസര്‍മാര്‍. നാല് തവണ സൂപ്പര്‍‌സ്റ്റോക്ക് 600 റേസ് വിജയിയാണ് മറീനോ. 2008 ലെ രണ്ട് സൂപ്പര്‍‌സ്റ്റോക്ക് 600 റേസ് വിജയിച്ചാണ് ലിന്‍ഫൂട്ട് എത്തുന്നത്.തന്റെ ടീമിനെ എഫ്.ഐ.എം സൂപ്പര്‍സ്‌പോര്‍ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാനും ധോണി തീരുമാനിച്ചിട്ടുണ്ടത്രേ.

ബൈക്ക് റേസിങ് ഏഷ്യയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമിന്റെ പ്രിന്‍സിപ്പള്‍ അമിത് സന്റില്‍ പറയുന്നു.

എന്തായാലും ഇനി കാത്തിരിക്കാം, മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്റെ കൂള്‍ ടീമിനായി.

Advertisement