എഡിറ്റര്‍
എഡിറ്റര്‍
കായികതാരങ്ങളില്‍ ഏറ്റവും വലിയ സമ്പന്നന്‍ ധോണി
എഡിറ്റര്‍
Friday 25th January 2013 12:43pm

ന്യൂദല്‍ഹി: ഇന്ത്യന്‍ കായിക താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെന്ന് സര്‍വേ.

Ads By Google

ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട സമ്പന്നരായ 100 താരങ്ങളുടെ പട്ടികയില്‍ കായിക രംഗത്ത് നിന്നും ഒന്നാം സ്ഥാനത്താണ് ധോണിയുള്ളത്.

ഫോബ്‌സിന്റെ കണക്ക് പ്രകാരം. 135.16 കോടി രൂപയാണ് ധോണിയുടെ ഒരു വര്‍ഷത്തെ സമ്പാദ്യം. 2011 ഒക്ടോബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുള്ള സമ്പാദ്യമാണ് ഇത്.

ഇന്ത്യയില്‍ ഒരു കായിക താരം ഈ ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാണ് ഇത്.

ഇന്ത്യയിലെ സിനിമ, സ്‌പോര്‍ട്‌സ് മേഖലയിലെ 100 താരങ്ങളെ വെച്ച് നടത്തിയ സര്‍വേയില്‍ ഏറ്റവും സമ്പന്നന്‍ ബോളിവുഡ് കിങ് ഷാറൂഖ് ഖാനാണ്. 202.8 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം തൊട്ടുപിന്നാലെ സല്‍മാന്‍ ഖാനും അതിന് പിന്നില്‍ ധോണിയും ഉണ്ട്.

പ്രശസ്തിയുടെ കാര്യത്തിലും ഷാരൂഖിനെ കവച്ചുവെയ്ക്കാന്‍ ആരുമില്ലെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം പട്ടികയില്‍ ആദ്യ 50 ല്‍ നില്‍ക്കുന്ന സമ്പന്നരില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയും സാനിയ മിര്‍സയും ഉണ്ട്. ലിസ്റ്റിലെ ഏറ്റവും പ്രായംകുറഞ്ഞ താരം ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്‌വാളാണ്.

Advertisement