ന്യൂദല്‍ഹി: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പ് നേടാനുള്ള കഴിവുണ്ടെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവ് ടീം ഇന്ത്യ നേടിയതായും ധോണി അഭിപ്രായപ്പെട്ടു.

നിലവിലെ ടീം ഇന്ത്യയെ എഴുതിത്തള്ളാന്‍ ആര്‍ക്കും കഴിയില്ല. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ടീം പഠിച്ചുകഴിഞ്ഞു. നാട്ടില്‍ കളിക്കുന്നതിന്റെ ഗുണവും സമ്മര്‍ദ്ദവും ടീമിനുണ്ടാകും. ആരാധകരുടെ പ്രതീക്ഷ വാനോളമാണെന്നും സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധോണി വ്യക്തമാക്കി.