Categories

‘ഇത് കാലം കരുതി വച്ചത്’ ; വിമര്‍ശനങ്ങളുടെ വായടപ്പിച്ച് അവസാന പന്തില്‍ പൂനെയെ വിജയത്തിലേക്ക് നയിച്ച് എം.എസ് ധോണി,കാണാം ധോണിയുടെ മാസ്മരിക പ്രകടനം

പൂനെ: വിമര്‍ശനങ്ങള്‍ക്കും കുത്തു വാക്കുകള്‍ക്കും മറുപടി നല്‍കി എം.എസ് ധോണി. തനിക്കിനിയും ബാല്യമുണ്ടെന്ന് തെളിയിച്ച് അവസാന പന്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസിനെ വിജയത്തിലേക്ക് ഒത്തിച്ച് ധോണിയുടെ തകര്‍പ്പന്‍ പ്രകടനം. 34 പന്തില്‍ നിന്നും ധോണി 61 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

ആദ്യം നായകന്‍ സ്്റ്റീവ് സ്മിത്തും പിന്നീട് യുവതാരം രാഹുല്‍ ത്രിപാദിയും പൂനെയ്ക്കു വേണ്ടി കത്തിക്കയറിയത്. ഇരുവരും പുറത്തായതോടെ കൈ വിട്ടെന്ന് കരുതിയ കളിയില്‍ ധോണി തന്റെ പ്രതാപ കാലത്തേക്ക് തിരിച്ചു വരുന്നതാണ് പിന്നീട് കണ്ടത്.

41 പന്തില്‍ നിന്നും 59 റണ്‍സുമായി ത്രിപാദിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. ത്രിപാദി പുറത്തായെങ്കിലും ധോണി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 34 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു ധോണി അടിച്ചു കൂട്ടിയത്. പതിവു പോലെ അവസാന പന്തിലായിരുന്നു ധോണി പൂനെയെ വിജയത്തിലേക്ക് നയിച്ചത്.


Also Read: ‘പ്രാര്‍ത്ഥന നല്ലതാണ് പക്ഷെ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത്’; സോനു നിഗത്തിന്റെ ബാങ്കുവിളിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ് പ്രശസ്ത ഗാനരചയീതാവ് ജാവേദ് അക്തര്‍


അഞ്ചു ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. നേരത്തെ ഹൈദരാബാദിനായി നായകന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൊയ്‌സിന് എന്റിക്വസസ് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. 176 റണ്‍സായിരുന്നു പൂനെയ്ക്കു മുന്നില്‍ ഹൈദരാബാദ് ഉയര്‍ത്തിയ ലക്ഷ്യം.

Tagged with: |