എഡിറ്റര്‍
എഡിറ്റര്‍
ധോണി പരീക്ഷയില്‍ തോറ്റു
എഡിറ്റര്‍
Sunday 17th February 2013 12:12pm

റാഞ്ചി: ക്രിക്കറ്റ് ക്രീസില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുമെങ്കിലും പഠനവിഷയത്തില്‍ ക്യാപ്റ്റന്‍ അത്ര കൂളല്ല എന്നാണ് തോന്നുന്നത്.

Ads By Google

സ്‌കൂള്‍ വിദ്യാഭ്യാസം ഒരുവിധം പൂര്‍ത്തിയാക്കിയ ധോണി റാഞ്ചി സെന്റ് സേവ്യര്‍ കോളേജില്‍ ബിസിനസ്സ് മാനേജ്‌മെന്റിന് ചേര്‍ന്നു. ബാറ്റ് വീശുന്നതിനൊപ്പം പഠനത്തേയും കൊണ്ടുപോവാന്‍ സാധിക്കാത്തതിനാല്‍ ഒരുവിധമാണ് ഒരു ഡിഗ്രി കൈയ്യിലാക്കിയത്.

അത് കഴിഞ്ഞ് അതേ കോളേജില്‍ തന്നെ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് ചേര്‍ന്നു. പക്ഷേ ഇത്തവണ പണി പാളി. എത്ര എഴുതിയിട്ടും പേപ്പറൊന്നും കിട്ടുന്നില്ല. ഇപ്പോള്‍ കോഴ്‌സിന്റെ ആറാം സെമസ്റ്റര്‍ പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ധോണി പിന്നേയും പൊട്ടി.

ഇപ്പോള്‍ ക്യാപ്റ്റന്‍ കൂളിന് മനസ്സിലായിക്കാണും ബാറ്റ് വീശുന്നത് പോലെയല്ല പരീക്ഷ എഴുത്തെന്ന്. പഠിച്ച് പാസായി ഉദ്യോഗം നേടേണ്ട ആവശ്യമൊന്നും ധോണിക്കില്ലെന്ന് പറഞ്ഞ് ആരാധകര്‍ക്ക് സമാധാനിക്കാം.

Advertisement