Administrator
Administrator
കോ­ടി­ക­ളു­ടെ ക്രീ­സിലെ ‘ഡി’ ഇഫക്ട്
Administrator
Wednesday 21st July 2010 8:28am

സുരാ­ജ്

ജാര്‍­ഖ­ണ്ഡി­ലെ മു­ടി­യ­ഴി­ച്ചിട്ട ഗോള്‍­കീ­പ്പര്‍ പ­യ്യ­നില്‍ നിന്നും ഇ­ന്ത്യന്‍ ക്യാ­പ്­റ്റന്‍ സ്ഥാ­ന­ത്തേ­ക്കു­ള്ള മ­ഹേ­ന്ദ്ര­സിം­ഗ് ധോ­ണി­യു­ടെ മാ­റ്റം വള­രെ പെ­ട്ടെ­ന്നാ­യി­രുന്നു. പാല്‍ കു­ടിച്ച്് നേടി­യ ക­രു­ത്തു­മാ­യി ക്രീ­സി­ലി­റങ്ങിയ ധോ­ണി ബൗ­ളര്‍­മാ­രു­ടെ പേ­ടി­സ്വ­പ്‌­ന­മാ­യി. ത­ലങ്ങും വി­ല­ങ്ങും ഷോ­ട്ടു­ക­ളു­തിര്‍­ത്ത് ധോ­ണി ഗ്രൗ­ണ്ടില്‍ നൃ­ത്ത­മാടി. ധോ­ണി­യു­ടെ ബാ­റ്റിം­ഗ് ക­രു­ത്തില്‍ ഒ­ട്ടേ­റെ കി­രീ­ട ­നേ­ട്ട­ങ്ങള്‍ ഇ­ന്ത്യ സ്വ­ന്ത­മാ­ക്കി…ഒ­ടു­വില്‍ ക­പില്‍­ദേവും മു­ഹമ്മദ് അ­സ്ഹ­റു­ദ്ദീനും ഗാം­ഗു­ലിയു­മൊ­ക്കെ വി­രാ­ജി­ച്ചി­രു­ന്ന ക്യാ­പ്­റ്റന്‍ പ­ദ­വി­യി­ലേ­ക്കും.

എ­ന്നാല്‍ കോ­ടി­കള്‍ കൊ­യ്യു­ന്ന പ­ര­സ്യ­വി­പ­ണി­യില്‍ പുതി­യ റെ­ക്കോര്‍­ഡു­കള്‍ തീര്‍­ത്താ­ണ് ധോ­ണി ഇത്ത­വ­ണ കാ­യി­ക­ലോ­ക­ത്തി­ന്റെ ശ്ര­ദ്ധ­യാ­കര്‍­ഷി­ച്ചി­രി­ക്കു­ന്നത്. ഒ­ന്നും ര­ണ്ടു­മല്ല 210 കോ­ടി­യു­ടെ പുതി­യ ക­രാ­റി­ലാ­ണ് ഇ­ന്ത്യന്‍ ക്രി­ക്ക­റ്റിലെ ‘ന­വ വരന്‍’ ഒ­പ്പി­ട്ടി­രി­ക്കു­ന്ന­ത്. ലോക­ത്തെ ഏ­റ്റവും വ­രു­മാ­ന­മു­ള്ള ക്രി­ക്ക­റ്റര്‍ എ­ന്ന പ­ദ­വി­യി­ലേ­ക്കാ­ണ് ധോ­ണി ഇത്ത­വണ ഷോ­ട്ട് പാ­യി­ച്ചി­രി­ക്കു­ന്നത്. മുന്‍ ഫ­സ്റ്റ് ക്ലാ­സ് ക്രി­ക്ക­റ്റര്‍ അ­രുണ്‍ പാ­ണ്ഡേ­യു­ടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള റി­തി സ്‌­പോര്‍­ട്‌സ്, മൈന്‍­ഡ്‌­സ് സ്‌­കേ­പ് എ­ന്നി­വ­യാ­ണ് ഇ­ന്ത്യന്‍ ക്യാ­പ്­റ്റ­നു­മാ­യി ക­രാ­റി­ലെ­ത്തി­യി­രി­ക്കു­ന്ന­ത്. അ­ടു­ത്ത മൂ­ന്നു­വര്‍­ഷ­ത്തേ­ക്ക് ധോ­ണി ഏ­തെല്ലാം ക­മ്പ­നി­ക­ളു­ടെ പ­രസ്യം ചെ­യ്യ­ണ­മെ­ന്ന­ത് ഇ­നി ‘റിതി’ തീ­രു­മാ­നി­ക്കു­മെ­ന്നര്‍­ത്ഥം!

പുതി­യ കരാ­റോ­ടെ ഇ­ന്ത്യന്‍ ക്രി­ക്ക­റ്റി­ലെത­ന്നെ ഇ­തി­ഹാ­സം സ­ച്ചിന്‍ ടെന്‍­ഡുല്‍­ക്ക­റി­നെ­യാ­ണ് ധോ­ണി പി­ന്നി­ലാ­ക്കി­യി­രി­ക്കു­ന്നത്. സ്‌­പോര്‍­ട്‌­സ് മാ­നേ­ജ്‌­മെന്റ് ക­മ്പ­നി­യാ­യ ‘ഐ­ക്കോ­ണിക്‌സു’ മാ­യി സ­ച്ചി­നു­ണ്ടാക്കി­യ ക­രാ­റാ­ണ് ഇ­തോ­ടെ പ­ഴ­ങ്ക­ഥ­യാ­യത്. ഐ എം ജി, വേള്‍­ഡ് സ്‌­പോര്‍­ട്‌­സ് ഗ്രൂപ്പ്, പി എം ജി, പെര്‍­സെ­പ്­റ്റ് ഗ്രൂ­പ്പ് എ­ന്നീ ക­മ്പ­നി­കള്‍ ധോ­ണി­യെ വ­ല­യി­ലാ­ക്കാ­നാ­യി രം­ഗ­ത്തു­ണ്ടാ­യി­രു­ന്നു.

ക­ഴി­ഞ്ഞ­വര്‍­ഷം ധോ­ണി­ക്ക് പ­ര­സ്യ­ത്തി­ലൂ­ടേ മാ­ത്രം 37 കോ­ടി­രൂ­പ­യാ­ണ് ല­ഭി­ച്ചത്. ഇ­ന്ത്യന്‍ ടീ­മി­ന്റെ സ്‌­പോണ്‍­സര്‍­ഷി­പ്പി­ന്റെ ഭാ­ഗ­മാ­യി 75.6 ല­ക്ഷവും ഐ പി എല്ലില്‍ നിന്നും ഏഴു­കോ­ടി­യും ധോ­ണി­യു­ടെ പോ­ക്ക­റ്റി­ലേ­ക്ക് പ­റന്നു. ഇ­ന്ത്യ­യി­ലെ മ­റ്റു­കായി­ക താ­ര­ങ്ങ­ളു­ടെ വ­രു­മാ­ന­വു­മാ­യി ത­ട്ടിച്ചു­നോ­ക്കു­മ്പോ­ഴാ­ണ് ധോ­ണി­യു­ടെ ‘ സ്‌­ട്രൈ­ക്ക് റേറ്റ് ‘ ശ­രിക്കും മ­ന­സ്സി­ലാ­വുക.

സ­ച്ചിന്‍ ടെന്‍­ഡുല്‍­ക്കര്‍­ക്ക് പ­ര­സ്യ­ത്തി­ലൂ­ടെ 35 കോ­ടിയും ഐ പി എല്ലി­ല്‍ നി­ന്നും 5.1 കോ­ടിയും ഇ­ന്ത്യന്‍ ടീ­മി­ന് ക­ളി­ക്കുന്ന­ത് വ­ഴി 43 ല­ക്ഷ­വു­മാ­ണ് ല­ഭി­ക്കു­ന്നത്. ഒ­രു­വര്‍ഷം സെ­വാ­ഗി­ന് ല­ഭി­ക്കുന്ന­ത് ഏ­ക­ദേ­ശം 15 കോ­ടി­യോ­ളം വ­രും. യു­വ­രാ­ജി­ന്റെ വ­രു­മാ­നം 17 കോ­ടി­യും ഹര്‍­ഭ­ജന്‍ സിം­ഗി­ന്റെ­ത് 14 കോ­ടി­യു­മാ­ണ്.

നി­ല­വില്‍ പെ­പ്‌സി­കോ, എ­യര്‍­സെല്‍, ഗോ­ദ്‌­റെജ്, റീ­ബൊ­ക്ക്, ലേ­യ്‌­സ് തുട­ങ്ങി വ­മ്പന്‍ ക­മ്പ­നി­ക­ളു­ക­ളു­മാ­യാ­ണ് ധോ­ണി­യു­ടെ ക­രാര്‍. ക­ഴി­ഞ്ഞ­വര്‍­ഷം 10 മി­ല്യണ്‍ ഡോ­ളര്‍ സ്വ­ന്ത­മാ­ക്കി­യ­തോ­ടെ ധോ­ണി­യെ ലോ­ക­ത്തി­ലെ ഏ­റ്റവും സ­മ്പ­ന്നനാ­യ ക്രി­ക്ക­റ്റ­റാ­യി ഫോ­ബ്‌­സ് മാ­ഗ­സിന്‍ തി­ര­ഞ്ഞെ­ടു­ത്തി­രു­ന്നു. പര­സ്യ രംഗ­ത്ത് ധോ­ണി­യു­ടെ പ്ര­ഭാ­വം വ്യ­ക്ത­മാ­ക്കു­ന്ന­താ­ണ് പുതി­യ ക­രാര്‍. അ­ടുത്ത ലോ­കക­പ്പ് ഇ­ന്ത്യന്‍ ഉ­പ­ഭു­ഖ­ണ്ഡ­ത്തില്‍ ന­ട­ക്കാ­നി­രി­ക്കു­ന്നതും ധോ­ണി­യെ പ­ര­സ്യ­ക്കാ­രു­ടെ ക­ണ്ണി­ലു­ണ്ണി­യാ­ക്കി.

സ­ച്ചി­നെ­പ്പോ­ലു­ള്ള ഒ­രു­താര­ത്തെ മ­റ­കട­ന്ന് പ­ര­സ്യ­ക­മ്പ­നി­കള്‍ ധോ­ണി­യെ തി­ര­ഞ്ഞെ­ടു­ത്ത­തില്‍ അ­ത്ഭു­ത­പ്പെ­ടേ­ണ്ട കാ­ര്യ­മില്ല. ജാര്‍­ഖ­ണ്ഡ് എ­ന്ന സം­സ്ഥാ­ന­ത്തു­നി­ന്നും ഒ­രു ‘ഗോ­ഡ്­ഫാ­ദ­റി’ ­ന്റെയും സ­ഹാ­യ­മില്ലാ­തെ­യാ­ണ് ധോണി ഇ­ന്ത്യന്‍ ടീ­മി­ലെ­ത്തി­യ­ത്. മി­കച്ച ഫോമും ഏ­തു­ബൗ­ളിം­ഗി­നെ­യും നേ­രി­ടാ­നു­ള്ള ക­രു­ത്തു­ം വി­ക്ക­റ്റി­ന് പി­ന്നി­ലെ പ്ര­ക­ട­നവും ധോ­ണി­യെ ഇ­ന്ത്യന്‍ ക്യാപ്റ്റ­ന്റെ പ­ദ­വി­യി­ലെ­ത്തി­ച്ചു.ക്യാ­പ്­റ്റന്‍ സ്ഥാ­ന­ത്തെ­ത്തി­യ­പ്പോ­ഴും ധോ­ണി­യുടെ പക്വ­ത വര്‍­ധി­ക്കു­ക­യാ­യി­രുന്നു. സ­ഹ­ക­ളി­ക്കാര്‍ ഐ പി എല്‍ പാര്‍­ട്ടി­ക­ളില്‍ ‘അര്‍­മാ­ദി­ക്കു­മ്പോള്‍’ അ­തില്‍ നി­ന്നെല്ലാം വി­ട്ടു­നി­ന്ന് ധോ­ണി മാ­തൃ­ക­യായി. ചെ­ന്നൈ സൂ­പ്പര്‍ കിം­ഗ്‌­സി­ന്റെ നാ­യ­ക­നാ­യ­തോ­ടെ ദ­ക്ഷി­ണേ­ന്ത്യ­യി­ലും ധോ­ണി­ക്ക് ആ­രാ­ധ­ക­രേറി.

എല്ലാ ത­ല­മു­റ­ക്കും ഓ­രോരോ ‘ഐ­ക്ക­ണുകള്‍’ ഉ­ണ്ടാ­വാ­റുണ്ട്. പു­തു­ത­ല­മു­റ­യുടെ ഐ­ക്കണ്‍ ഏ­തെന്നു­ചോ­ദി­ച്ചാല്‍ ഒ­രുത്ത­രം മാ­ത്രം, മ­ഹേ­ന്ദ്ര­സിം­ഗ് ധോണി. ഗ്രൗ­ണ്ടി­ലെ പി­രി­മു­റു­ക്ക­ത്തി­നി­ട­യിലും നിര്‍­ണാ­യ­ക തീ­രു­മാ­ന­മെ­ടു­ക്കു­ന്നവന്‍, ടീ­മിലെ യു­വ­താ­ര­ങ്ങ­ളു­ടെ ക­രുത്തും ദൗര്‍­ബ­ല്യവും വ്യ­ക്ത­മാ­യി അ­റി­യു­ന്ന­വ­ന്‍, ജ­യി­ച്ചാലും തോ­റ്റാ­ലും കൂളായ മു­ഖ­ത്തോ­ടെ ഗ്യാ­ല­റി­യി­ലേ­ക്ക് ന­ട­ന്ന­ടു­ക്കു­ന്ന­വന്‍, മ­ഹേ­ന്ദ്ര­സിം­ഗ് ധോ­ണി­യെ­ന്ന ഈ റാ­ഞ്ചി­ക്കാ­രന്‍ ലോ­ക കാ­യി­ക­രം­ഗ­ത്തും പ­ര­സ്യ­രം­ഗത്തും ഇ­ന്ത്യ­യു­ടെ പ്ര­തീ­ക­മാ­വു­ക­യാണ്.

Advertisement