എഡിറ്റര്‍
എഡിറ്റര്‍
ആര്‍ക്ക് വേണ്ടേലും ഞങ്ങള്‍ക്ക് വേണം ഇവനെ; പൂനെ തഴഞ്ഞെങ്കിലും ധോണിയെ നായകനായി ഝാര്‍ഖണ്ഡ്
എഡിറ്റര്‍
Wednesday 22nd February 2017 12:21pm


റാഞ്ചി: ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മാസം ഒന്ന് തികയുന്നതിന് മുമ്പായിരുന്നു ധോണിയെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ നായക സ്ഥാനത്തു നിന്നും പുറത്താക്കുന്നത്. എന്നാല്‍ ഐ.പി.എല്‍ ടീം കൈവിട്ടതിന് രണ്ട് ദിവസത്തിന് ശേഷം ധോണിയെ കൈയ്യൊഴിയാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം.

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ഝാര്‍ഖണ്ഡ് ടീമിനെ നയിക്കുക എം.എസ് ധോണി തന്നെയായാരിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക.

നാളുകളായി ടീമിനൊപ്പമുണ്ടെങ്കിലും ധോണി ഒരിക്കലും ടീമിന്റെ നായകനായിരുന്നില്ല. ദേശീയ തലത്തില്‍ കരുത്ത് തെളിയിക്കാനിറങ്ങുന്ന ടീമിന്റെ അമരത്ത് ധോണിയുണ്ടെന്നത് ഝാര്‍ഖണ്ഡിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

ധോണിയെ കൂടാതെ വെടിക്കെട്ട് താരമായ ഇഷാന്‍ കിഷനും ടോപ് സ്പിന്നര്‍ ഷഹ്ബാസ് നദീമും ടീമിലുണ്ട്. സൗരവ്വ് തിവാരി, വരുണ്‍ ആരോണ്‍, ഇഷാങ്ക് ജഗ്ഗി, വിരാട് സിംഗ് എന്നിവരും ടീമിന് കരുത്ത് പകരും.


Also Read: ‘ തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെടോ ‘ ; ആരാധകര്‍ക്ക് ഇര്‍ഫാന്‍ പഠാന്റെ വികാര നിര്‍ഭരമായ കത്ത്


നേരത്തെ, ധോണിയെ റൈസിംഗ് പൂനെ ജയന്റ്‌സ് ടീം നായകസ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ധോണിയെ പുറത്താക്കിയ രീതിയ്‌ക്കെതിരെ മുന്‍ താരമായ അസ്ഹറുദ്ദീനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ധോണിയ്ക്ക് പകരം ഓസീസ് താരം സ്റ്റീവ് സ്മിത്തായിരിക്കും ടീമിനെ നയിക്കുക.

Advertisement