ഗുവാഹത്തി: കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മൃദുല്‍ ഗോഗോയി വാഹനാപകടത്തില്‍ മരിച്ചു. അസമിലെ ഗുവാഹത്തിയില്‍ ഇന്നലെ രാത്രി 2.30 ഓടെയാണ് അപകടമുണ്ടായത്. ഗൊഗോയ് സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. ഡ്രൈവറും അപകടത്തില്‍ മരിച്ചു. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ അടുത്ത ബന്ധു കൂടിയാണു മൃദുല്‍.

കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന മൃദുല്‍ ഒരു മാസം മുമ്പ വരെ സംഘടനാ കാര്യങ്ങള്‍ക്കായി കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും മൃദുല്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ലിജു ഇന്ന് ഗുവാഹത്തിയിലേത്ത് തിരിക്കുന്നുണ്ട്.