ഷൊര്‍ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജനകീയ വികസന സമിതി നേതാവ് എം.ആര്‍.മുരളി പിന്‍മാറി. ഷൊര്‍ണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശാന്താ ജയറാമായിരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ഭാവി തീരുമാനം പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്ന് എം.ആര്‍.മുരളി പറഞ്ഞു.

മുരളി യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന. ശാന്താ ജയറാമിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കെ.സുധാകരന്‍ എം.പി ഇന്നലെ മുരളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.