Categories

വിമതപക്ഷത്ത് ഭിന്നത: എം.ആര്‍ മുരളിയെ നീക്കി

കോഴിക്കോട്: ഇടത് പക്ഷ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ആര്‍. മുരളിയെ നീക്കി. ഇന്നലെ ഷൊര്‍ണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. എം.ആര്‍ മുരളിയെ നീക്കുന്നതിനെതിരെ രൂക്ഷമായ എതിര്‍പ്പാണ് യോഗത്തില്‍ ഉയര്‍ന്നത്. അതേസമയം എം.ആര്‍. മുരളിയെ നീക്കിയതല്ലെന്നും ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തിരക്കുള്ളതിനാല്‍ മാറി നില്‍ക്കുകയാണെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

ഇടത് പക്ഷ ഏകോപന സമിയുടെ യു.ഡി.എഫ് ബന്ധത്തെച്ചൊല്ലി സംഘടനക്കകത്തുയര്‍ന്ന രൂക്ഷമായ അഭിപ്രായ വ്യത്യസമാണ് എം.ആര്‍ മുരളിയെ നീക്കുന്നതിലേക്ക് നയിച്ചത്. ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ മുരളി വിഭാഗം യു.ഡി.എഫുമായി ചേര്‍ന്ന് അധികാരം പങ്കിട്ടതിനെതിരെ നേരത്തെ തന്നെ സംഘടനക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കുന്നംകുളം സംസ്ഥാന കണ്‍വെന്‍ഷനില്‍ തന്നെ മുരളിയെ നീക്കുവാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും മുരളി അനുകൂലികളുടെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.

ഇന്നലത്തെ യോഗത്തില്‍ എം.ആര്‍. മുരളിയെ നീക്കുന്നതിനെതിരെ മലപ്പുറത്തെ മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കുന്ദംകുളം വിഭാഗവും നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ടി.പി ചന്ദ്ര ശേഖരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി രംഗത്ത് വരികയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കണമെന്നാണ് എം.ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ഷൊര്‍ണ്ണൂര്‍ വിഭാഗത്തിന്റെയും കെ.എം ഷാജഹാന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വിഭാഗത്തിന്റെയും ആവശ്യം.

യു.ഡി.എഫും എല്‍.ഡി.ഫുമായി ഇടത്പക്ഷ ഏകോപന സമിതിക്ക് തിരഞ്ഞെടുപ്പ് ബന്ധമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന പൊതുയോഗത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് നിരുപാധികം പിന്തുണ നല്‍കുകയാണെങ്കില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നും ടി.പി ചന്ദ്രശേഖരന്‍ അണികള്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലം വി.എസിനെ എതിര്‍ക്കുകയാണ് സി.പി.ഐ.എം ചെയ്തത്. ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് ഒരിക്കലും പറയാന്‍ പാടില്ലാത്തത് അദ്ദേഹത്തെക്കുറിച്ച് അവര്‍ പറഞ്ഞു. ഇപ്പോള്‍ വി.എസിനെ ഉയര്‍ത്തിക്കൊണ്ട് വരുന്നത് അവര്‍ക്ക് അധികാരത്തില്‍ തിരിച്ചെത്താനാണ്. വി.എസിന്റെ രാഷ്ട്രീയം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷ ഏകോപന സമിതിയുടെ പുതിയ പ്രസിഡന്റായി ഡോ. ആസാദിനെയും ജനറല്‍ സെക്രട്ടറിയായി ടി.പി ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

6 Responses to “വിമതപക്ഷത്ത് ഭിന്നത: എം.ആര്‍ മുരളിയെ നീക്കി”

 1. Dr.jayaraj

  neekkiyvarkku acharam ethra kitty

 2. Dr.jayaraj

  neekkiyavarkku acharam ethra lafichu

 3. ANIL.

  NALLA THEERUMANAM..

 4. Niranjan.

  യു.ഡി.എഫ് നിരുപാധികം പിന്തുണ നല്‍കുകയാണെങ്കില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നും ടി.പി ചന്ദ്രശേഖരന്‍ ..
  ഇതാണ് യദാര്‍ത്ഥ ഇടതു പക്ഷ നിലപാട്…വലതു പക്ഷത്തിന്റെ പിന്തുണ വേണ്ടെന്നു..അവര്‍ പിന്തുണച്ചാല്‍ ഞങ്ങള്‍ ഞങളുടെ സ്ഥാനര്തിയെ പിന്‍ വലിക്കുമെന്ന ഈ പ്രസ്താവന കൃത്യമായ ഒരു രാഷ്ട്രീയ നിലപാടാണ്‌..

 5. ramachandran

  സി പി എമ്മിനെ നന്നാക്കാനിറങ്ങിയവരുടെ അവസ്ഥ ഇതായോ?? വി എസിന്റെ കടുത്ത അനുയായികളായിരുന്നല്ലോ സകലരും? ഇപ്പോൾ യു ഡി എഫിന്റെ കൂടെ കൂടി സുഖം പിടിച്ചോ? ഇത്തവണയും വി എസ് ഇടതിനെ നയിച്ചാൽ ഏകോപനസമിതിക്കാരൻ വി എസിന്‌ വോട്ട് കുത്തുമോ അതോ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പോലെ കൈപ്പത്തിക്ക് കുത്തുമോ?? ഒറിജിനൽ ഇടത് പക്ഷക്കാരൊക്കെ യു ഡി എഫിന്റെ കൂടെ പോകുന്നത് കാണാൻ രസമുണ്ട്. അവരല്ലേ ഇപ്പോഴത്തെ ഒറിജിനൽ ഇടത് പക്ഷം. കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപ്പിള്ളയും കെ സുധാകരനും ഒക്കെയല്ലെ ധീര ഇടത് സഖാക്കൾ ഏകോപനസമിതിക്കാർക്ക്. ഏകോപിച്ച് ഏകോപിച്ച് മറ്റൊരു സി എം പി യോ ജെ എസ് എസ്സോ ഒക്കെ ആകാം. 🙂

 6. Neruda anand

  സഖാക്കളേ..പല കാലങ്ങളിലായി ഇടതു പക്ഷത്തിന്റെ വലതു പക്ഷ വല്‍ക്കരണത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി പാര്‍ടിയില്‍ നിന്നും പുറത്തു വന്ന ഒരു കൂട്ടം സങ്ങടനകളുടെ കൂട്ടായ്മ ആണല്ലോ ഇടതു പക്ഷ ഏകോപന സമിതി?ഇതിന്റെ സെക്രെറെരി ആയിരുന്ന എം.ആര്‍ മുരളി കേവലം ഒരു നഗര സഭ ഭരണത്തിന് നു വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ വലതു പക്ഷ ബൂര്‍ഷ്വാ പ്രസ്ഥാനമായ കൊണ്ഗ്രെസ്സിന്റെ നേതാവ് ഉമ്മന്‍ ചാണ്ടിയുമായി ഒരു സമുദായ സംഘടനയുടെ നിലവാരത്തിലേക്ക് താണ് ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി വില പേശുകയുണ്ടായി..

  എം.ആര്‍ മുരളി എന്ന വ്യക്തിക്ക് ഇനി ബദല്‍ മുന്നേറ്റങ്ങളില്‍ എനെതെങ്കിലും നേതൃ ശക്തിയോ , ആശയ പരമായ പോരാട്ടത്തിന്റെ ചാലക ശക്തിയോ ആകാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു..ഇടതു പക്ഷ ഏകോപന സമിതിക്ക് പോലും വലതു പക്ഷ വ്യതിയനതിലൂടെ പിടിച്ചു നില്‍ക്കേണ്ട ഗതികേട് ഉണ്ടായോ എന്ന് എന്നെ പോലെയുള്ളവര്‍ ഭയപെടുകയുണ്ടായി…

  എന്നാല്‍ മുരളിയെ സമിതിയുടെ സെക്രെറെരി സ്ഥാനത് നിന്നും മാറ്റാനുള്ള തീരുമാനത്തെ ഒരു അഭ്യുദയ കംക്ഷി എന്ന നിലയില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു..ആ തീരുമാനം എന്നെ പോലുള്ള , യദാര്‍ത്ഥ ഇടതു ബദല്‍ സ്വപ്നം കാണുന്ന ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു..

  തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സംങ്കടനക്ക് ഉള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു..പക്ഷെ കേവലം തെരഞ്ഞടുപ്പ്” എന്നതില്‍ ഉപരിയായി സംഘടനയുടെ ജനകീയ അടിത്തറ എത്രത്തോളം വര്‍ധിപ്പിക്കാന്‍ കഴിയും എന്നതില്‍ ശ്രദ്ധ പതിപ്പിക്കണം എന്നാണ് ഇടതു പക്ഷ ഏകോപന സമിതിയുടെ പ്രവത്തനങ്ങളെ വളരെ താല്‍പ്പര്യ പൂര്‍വ്വം വീക്ഷിക്കുന്ന എന്റെ അഭിപ്രായം.സമിതിയുടെ സെക്രെറെരി ആയി തെരഞ്ഞെടുക്കപ്പെട്ട, സഖാവ് ടീ.പീ ചന്ദ്ര ശേഖരന്‍, “യു.ഡീ.എഫിന്റെ പിന്തുണ സ്വീകരിക്കില്ലെന്നും, ഞങ്ങളുടെ സ്ഥാനര്തിക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ ഞങ്ങള്‍ , ഞങ്ങളുടെ സ്ഥാനര്തിയെ പിന്‍വലിക്കും “എന്നും പ്രഖ്യാപിച്ചതായി വാര്‍ത്തകളില്‍ കണ്ടു..ഈ അടുത്ത കാലത്ത് കേരളം കേട്ട ധീരമായ ഒരു രാഷ്ട്രീയ നിലപാടായി മാത്രമേ,ഈ പ്രഖ്യാപനത്തെ കേരള രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ആളുകള്‍ക്ക് കാണാന്‍ കഴിയൂ..ഇത്തരം ധീരമായ നിലപാടുകള്‍ തെന്നെയാണ് കാലം ആവശ്യപ്പെടുന്നു… വിപ്ലവ അഭിവാദ്യങ്ങളോടെ… നെരുദ ആനന്ദ്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.