ഷൊര്‍ണൂര്‍: ജനകീയ വികസന സമിതി നേതാവ് എം ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാനാകും. യു ഡി എഫിന്റെ പിന്തുണയോടെയാണ് മുരളി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. അധികാരം പങ്കിടുന്നതിനായി ഫോര്‍മുല രൂപപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആദ്യ രണ്ടരവര്‍ഷം എം ആര്‍ മുരളിയും തുടര്‍ന്ന് യു ഡി എഫിന്റെ പ്രതിനിധിയുമായിരിക്കും ഭരണത്തിലേറുക. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും. 33 സീറ്റുകളുള്ള നഗരസഭയില്‍ വികസന മുന്നണിക്കും യു ഡി എഫിനും എട്ടുവീതം സീറ്റുകളാണുള്ളത്.