എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ ഗേ വേള്‍ഡ് 2017’ പുരസ്‌കാരം ജോണ്‍ റസ്പാഡോയ്ക്ക്; മത്സരത്തിന്റെ വീഡിയോ കാണാം
എഡിറ്റര്‍
Friday 12th May 2017 7:44pm

 

മാഡ്രിഡ്: മിസ്റ്റര്‍ ഗേ വേള്‍ഡ് 2017 കിരീടം ഫിലിപ്പീന്‍കാരനായ ജോണ്‍ റസ്പാഡോയ്ക്ക്. സ്‌പെയിനില്‍ വച്ച് നടന്ന മത്സരത്തിലാണ് റാസ്പാഡോ കിരീടം സ്വന്തമാക്കിയത്. ലോക ഗേ പട്ടം നേടുന്ന ആദ്യ ഫിലിപ്പീന്‍കാരന്‍ എന്ന പദവിയും മുപ്പത്തിയഞ്ചുകാരനായ ജോണ്‍ റസ്പാഡോ സ്വന്തമാക്കി.


Also read പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ് 


നാല്‍പ്പത് മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോണ്‍ കിരീടം നേടുന്നത്. മെയ് 5നായിരുന്നു ഇത്തവണത്തെ ഗേ ചാമ്പ്യന്‍സ്ഷിപ്പ് സ്‌പെയിനിലെ മാഡ്രിഡില്‍ ആരംഭിച്ചത്. 2009ലാരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്ന ആദ്യ സ്‌പെയിന്‍ കാരനെന്ന ബഹുമതിയും ഇനി റസ്പാഡോയുടെ പേരിലാകും.

അന്താരാഷ്ട്ര തലത്തില്‍ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, തുല്ല്യത ഉറപ്പ് വരുത്തുക, പരസ്പരം ബഹുമാനം നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു. മിസ്റ്റര്‍ ഗേ വേള്‍ഡ് മത്സരം ആരംഭിച്ചത്.

ബെസ്റ്റ് സ്വിമ്മര്‍, മിസ്റ്റര്‍ ഓണ്‍ലൈന്‍ വോട്ട്, മിസ്റ്റര്‍ ഇന്റര്‍വ്യൂ, ബെസ്റ്റ് ഇന്‍ ഫോര്‍മല്‍വെയര്‍, മിസ്റ്റര്‍ സോഷ്യല്‍ മീഡിയ എന്നീ മത്സര വിഭാഗങ്ങളില്‍ ഒന്നാമതെത്തിയാണ് ജോണ്‍ മിസ്റ്റര്‍ ഗേ 2017 പുരസ്‌കാരത്തിനര്‍ഹനായത്. എല്‍.ജി.ബി.ടി വിഭാഗത്തിന്റെ ആഗോള അംബാസിഡറായും ജോണ്‍ റാസ്പാഡോ പ്രവര്‍ത്തിക്കുന്നുണ്ട്.


Dont miss ‘രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം’; ഒടുവില്‍ ആ വെള്ളച്ചാട്ടത്തിലെ ‘രക്ത’ത്തിനു പിന്നിലെ രഹസ്യം ലോകത്തിനു മുന്നില്‍


സ്പെയ്ന്‍, ബല്‍ജിയം, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജോണിന് പിന്നിലെത്തിയത്. ഓരോ വിഭാഗങ്ങള്‍ക്ക് മാന്യതയും തുല്ല്യ പരിഗണനയും നല്‍കുന്ന യൂറോപ്പ്യന്‍ നാടുകളില്‍ ഇത്തരം മത്സരങ്ങള്‍ സാധാരണമായി മാറിയിരിക്കുകയാണ്. ഇത്തവണത്തെ ഫൈനല്‍ മത്സരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം:

Advertisement