എഡിറ്റര്‍
എഡിറ്റര്‍
എം.പി യുടെ ഭാര്യ തുപ്പിയ ഭക്ഷണം കഴിപ്പിച്ചുവെന്ന് പീഡിപ്പിക്കപ്പെട്ട വീട്ടുജോലിക്കാരി
എഡിറ്റര്‍
Friday 8th November 2013 12:07am

bsp-wife

ന്യൂദല്‍ഹി: ദല്‍ഹിയിലെ  ബി.എസ്.പി എം.പി ധനഞ്ജയ് സിങിന്റെ ഭാര്യ ജാഗ്രിതി തുപ്പിയ ഭക്ഷണം തന്നെ കഴിപ്പിച്ചുവെന്ന് മുറിവേറ്റ് ആശുപത്രിയില്‍ കഴിയുന്ന വീട്ടുജോലിക്കാരി.

ഒരു വര്‍ഷത്തോളം തന്നെ ഒരു മൃഗത്തെയെന്ന പോലെയാണ് കണ്ടിരുന്നതെന്നും ഭക്ഷണം കഴിക്കാന്‍ പലപ്പോഴും  കൈ ഉപയോഗിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മീന പോലീസിനോട് പറഞ്ഞു.

എം.പി യുടെ ഭാര്യയില്‍ നിന്നേറ്റ ക്രൂര പീഡനങ്ങളാല്‍ കയ്യിനും കാലിനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ് മീന.

വീട്ട് ജോലിക്കാരിയായിരുന്ന രാഖി മര്‍ദ്ദനമേറ്റുമരിച്ച സംഭവത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു എം.പിയെയും ഭാര്യയെയും പോലീസ്  അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന 29 കാരിയായ ജാഗ്രതി വീട്ട്‌ജോലിക്കാര്‍ക്കെതിരെ ക്രൂരപീഡനങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

തിങ്കളാഴ്ച്ച കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട രാഖിയുടെ ശരീരഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പ്രഹരിച്ച നിരവധി പാടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന മീനയുടെ കയ്യില്‍ മുറിവുകള്‍ ഉണ്ടെന്നും മുടി പൊള്ളിയ നിലയിലാണുള്ളതെന്നും പോലീസ് പറഞ്ഞു.

വീട്ട്‌ജോലിക്കാര്‍ ഉപയോഗിച്ചിരുന്ന കുളിമുറിയില്‍ ജാഗ്രിതി ക്യാമറ വച്ചിരുന്നുവെന്നും ദേഷ്യം വരുമ്പോള്‍ വടിയും ലോഹനിര്‍മ്മിത വസ്തുക്കളുമെല്ലാം ഉപയോഗിച്ച് തങ്ങളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും എം.പി യുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന 17 കാരന്‍ പറഞ്ഞു.

Advertisement