എഡിറ്റര്‍
എഡിറ്റര്‍
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി എം.പിമാരുടെ സൈക്കിള്‍ യാത്ര
എഡിറ്റര്‍
Friday 7th September 2012 11:00am

ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി എം.പിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക് യാത്ര നടത്തി. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി എം.പിമാര്‍ക്ക് പുറമേ സ്വതന്ത്ര അംഗങ്ങളും സൈക്കിള്‍ യാത്രയില്‍ പങ്കെടുത്തു.

Ads By Google

പാര്‍ലമെന്റിന്റെ മൂന്നാം ഗേറ്റിലൂടെ അകത്തുകടന്ന എം.പിമാരെ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ സ്വീകരിച്ചു. ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ആനന്ദ് ഭാസ്‌കര്‍ റപോലു, ബി.ജെ.പി അംഗം തരുണ്‍ വിജയ്, ബി.എസ്.പി അംഗം ധനഞ്ജയ് സിംഗ് എന്നിവരാണ് സൈക്കിള്‍ യാത്രയില്‍ പങ്കെടുത്തത്.

വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് രാവിലെ 10.30 ഓടെയായിരുന്നു എം.പിമാരുടെ സൈക്കിള്‍ യാത്ര.

ഹോക്കി മുന്‍ താരവും രാജ്യസഭാംഗവുമായ ദിലീപ് ടര്‍ക്കിയും ഇവര്‍ക്കൊപ്പം കൂടിയിരുന്നു. സൈക്കിള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു സ്പീക്കറോട് എം.പിമാരുടെ അഭ്യര്‍ഥന.

സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാനായി തുടര്‍ന്നും നടപടികള്‍ സ്വീകരിക്കുമെന്നും എം.പിമാര്‍ പറഞ്ഞു.

Advertisement