ന്യൂദല്‍ഹി: വാറണ്ട് ഓഫ് പ്രസീഡന്‍സ് പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അതേ സ്ഥാനം എം.പി മാര്‍ക്കും കിട്ടണമെന്ന ആവശ്യവത്തിന്‍മേല്‍ എം.പിമാര്‍ രംഗത്ത്. ഈ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ പ്രമേയമായി അവതരിപ്പിക്കും.  എം.പി മാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മേലെ ചുവപ്പ് ലൈറ്റ് വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കമ്മിറ്റി തലവനും എം.പിയുമായ പി.സി ചാക്കോയാണ് പ്രമേയം അവതരിപ്പിക്കുന്നത്. മുന്‍ഗണനാക്രമമനുസരിച്ച് മുന്‍ ലോകസഭാസ്പീക്കര്‍ക്ക് 7ാമത്തെ സ്ഥാനമാണ് ഉള്ളത്. ഇതേ സ്ഥാനത്ത് തന്നെയാണ് യൂണിയന്‍ കാബിനറ്റ് മിനിസ്റ്ററും പ്രധാനമന്ത്രിയും മറ്റും ഉള്ളത്.

എന്നാല്‍ മുന്‍ ലോകസഭാ സ്പീക്കര്‍ക്ക് വാറണ്ട് ഓഫ് പ്രസീഡന്‍സ് പ്രകാരം ഇപ്പോള്‍ ലിസ്റ്റില്‍ സ്ഥാനമില്ല. യഥാര്‍ത്ഥത്തില്‍ ലോകസഭാസ്പീക്കര്‍ക്കറുടെ സ്ഥാനം ചീഫ് ജസ്റ്റിസിനൊപ്പമാണ് വേണ്ടത്്. എന്നാല്‍ വാറണ്ട് ഓഫ് പ്രസീഡന്‍സ് പ്രകാരം എം.പി മാര്‍ 21 ാമത്തെ സ്ഥാനത്താണ്. ഇത് ശരിയല്ലെന്നും എം.പി മാരുടെ സ്ഥാനം 17ാമതായി ഉയര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇങ്ങനെ വരുമ്പോള്‍ എം.പി മാരുടെ സ്ഥാനം കാബിനറ്റ് മന്ത്രിമാര്‍ക്ക് മുകളില്‍ വരും. കാബിനറ്റ് മന്ത്രിമാര്‍ ഇപ്പോള്‍ 18ാം സ്ഥാനത്താണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നിരവധി പെരുമാറ്റച്ചട്ട ലംഘനം നടക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ എം.പി മാരുടെ സ്ഥാനക്കയറ്റം ലഭിക്കണമെന്ന ആവശ്യത്തിലാണ് അവര്‍.

Malayalam News
Kerala News in English