ചത്തീസ്ഗഡ്: ചെറിയ ഇടവേളക് ശേഷം ബാബാ രാംദേവ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. അഴിമതിക്കെതിരെ പോരാട്ടം നടത്തുമെന്ന് പസ്ഥാവിച്ച് ജന ഹൃദയങ്ങളില്‍ കയറികൂടിയ രാംദേവ് വീണ്ടും രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിഞ്ഞ് കൈയ്യടി വാങ്ങുകയാണ്. രാംദേവ് തന്റെ ഭാരത് നിര്‍മ്മാണ്‍ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് എം.പിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. എം.പിമാര്‍ എല്ലാവരും കൊലപാതകരും കൊള്ളക്കാരും നിരക്ഷരും ചെകുത്താന്‍മാരുമാണെന്നാണ് രാംദേവ് പറഞ്ഞത്.

അവര്‍ രാജ്യത്തെ ജനങ്ങളെ സ്‌നേഹിക്കുന്നില്ലന്നും രാംദേവ് പറഞ്ഞു. അവര്‍ പണത്തിന്റെ സുഹൃത്തക്കളും അടിമകളുമാണ്. ജനങ്ങള്‍ വോട്ട് ചെയ്ത വിജിയപ്പിച്ച് പാര്‍ലെമെന്റിലേക്കയച്ചത് മനുഷ്യ രൂപമുള്ള ചെകുത്താന്‍മാരെയാണ്. അവര്‍ യാതൊരു ഉപകാരവുമില്ലാത്തവരാണ്. രാംദേവ് പറഞ്ഞു.

രാംദേവിന്റെ പ്രസ്ഥാവനക്കെതിരെ പാര്‍ലെമെന്റ് ആഞ്ഞടിച്ചു. ബി.ജെ.പി. എം.പിമാര്‍ പോലും രാംദേവിനെ പിന്തുണക്കാനായി എത്തിയില്ല. ലോക് സഭാ സ്‌കീക്കര്‍ മീരാനന്ദകുമാറും റാംദേവിന്റെ പ്രസ്ഥാവനയെ രൂക്ഷമായി വിമര്‍ശിച്ചു. പരമോന്നതമായ ഭരണഘടന പാര്‍ലെമെന്റിന് ചില പദവികള്‍ നല്‍കിയിട്ടുണ്ടെന്നും എല്ലാവരും അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ലെമെന്റിനെയും ഭരണഘടനയെയും അധിക്ഷേപിക്കുന്നത് ഇന്ന് നിത്യസംഭവമായി മാറിയിരുട്ടുണ്ടെന്നും കൂടൂതലായി ആരോണോ അധിക്ഷേപിക്കുന്നത് അയാളെയാണിന്ന് ധീരനായി കാണുന്നതെന്നും ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണഘടനാ വ്യവസ്ഥയെ അധിക്ഷേപിക്കാന്‍ ആര്‍ക്കുമധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. രാംദേവിന്റെ ഇത്തരം പ്രസ്ഥാവനയില്‍ തനിക്ക് അമ്പരപ്പാണെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. രാംദേവ് ആത്മീയവാദിയാണെന്ന കാര്യം അദ്ദേഹം മറക്കരുതെന്ന് സമാജ് പാര്‍ട്ടി നേതാവ് ജഗ്ദാംബിക പാല്‍ പറഞ്ഞു.  രാംദേവിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നാണ് ലാലു പ്രസാദ് പ്രതികരിച്ചത്. എന്നാല്‍ രാംദേവിനെ പിന്തുണക്കാന്‍ അണ്ണാ ഹസാരെ രംഗത്തെത്തി. രാംദേവ് പറഞ്ഞത് ശരിയാണെന്നാണ് ഹസാരെയുടെ വാദം.