എഡിറ്റര്‍
എഡിറ്റര്‍
വമ്പന്‍ ബ്രാന്‍ഡുകളോട് ഏറ്റുമുട്ടാന്‍ പുതിയ എക്‌സ്‌ചേഞ്ച് ഓഫറുമായി എം ഫോണ്‍ രംഗത്ത്
എഡിറ്റര്‍
Saturday 24th June 2017 6:44pm

കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പുതിയ എക്‌സ്‌ചേഞ്ച് ഓഫറുമായി എംഫോണ്‍ രംഗത്തെത്തി. പുതിയ നികുതി പരിഷ്‌കാരമായ ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഓഫര്‍ എന്ന് എംഫോണ്‍ അവകാശപ്പെടുന്നു.

മറ്റ് കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫോണ്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാം. ഓരോ സ്മാര്‍ട്ട് ഫോണിനും 5,000 രൂപ വരെ ഉപഭോക്താവിന് നല്‍കുമെന്ന് കമ്പനി പറയുന്നു. കേരളത്തിലെ 1,200-ല്‍ അധികം പ്രമുഖ മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.


Don’t Miss: ആയതിനാല്‍ നമുക്കു മുത്തങ്ങയെ കുറിച്ച് ഇനിയും സംസാരിക്കേണ്ടതുണ്ട് – Special Article by Dhinil C.A


ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്. ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കള്‍ എംഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

നിലവില്‍ മൂന്നു എംഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോണ്‍ നല്‍കുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി ഇത്രയും വലിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്.


Also Read: താമസിക്കാന്‍ വീടില്ല; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ജോലി വിടുന്നു; ചിലര്‍ ലൈംഗികവൃത്തിയിലേക്ക് തന്നെ മടങ്ങിയെന്നും വെളിപ്പെടുത്തല്‍


ഇന്ത്യയില്‍ നിന്ന് ആദ്യമായി ഡെക്കാകോര്‍ പ്രോസസ്സര്‍ അവതരിപ്പിച്ച മോഡലാണ് എംഫോണ്‍ 8. വേഗതയുടെയും കൃത്യതയുടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ മോഡല്‍. 5.5 ഫുള്‍ എച്.ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളില്‍ നിന്നും മുന്നേറി നില്‍ക്കുന്നു. 2.3 ജിഗാഹെര്‍ട്‌സ് ഹെലിയോ എക്‌സ് 20 ചിപ്‌സെറ്റും ഏ.ആര്‍.എം മാലിടി-880 ഗ്രാഫിക്‌സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 8-ല്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സൗകര്യവുമുണ്ട്. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റെര്ണല് സ്റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാന്‍ മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടാണ്എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാപിക്‌സില്‍ പിന്‍ക്യാമെറയും 8 മെഗാപിക്‌സില്‍ സെല്‍ഫി ക്യാമെറയുമാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.


In Case You Missed: ‘പൊലീസിനെ കണ്ടാല്‍ കശ്മീരികള്‍ പേടിച്ചോടുന്ന പഴയ കാലം തിരിച്ചു വരും’; മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി


ഓട്ടോഫോക്കസ്, എച്.ഡി.ആര്‍, പി.ഐ.പി ട്വിന്‍ ക്യാമെറ ഇമേജിങ്, ഡ്യൂവല്‍ ടോണ്‍ എല്‍.ഈ.ഡി ഫ്‌ലാഷ് എന്നിവ പിന്‍ ക്യാമെറയുടെ പ്രതേകതയാണ്. മുന്‍ ക്യാമെറയില്‍ മികച്ച സെല്‍ഫികള്‍ക്കു വേണ്ടി എല്‍.ഈ.ഡി ഫ്‌ലാഷ് നല്‍കിയിരിക്കുന്നു. 3000 ാഅവ ബാറ്ററിയുള്ള എംഫോണ്‍ 8ല്‍ വയര്‍ലെസ്സ് ചാര്‍ജിങ് സൗകര്യമുണ്ട്. ഈ വിലക്ക് എംഫോണ്‍ 8 മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. 28999 വിപണി വിലയുള്ള എംഫോണ്‍ 8 പുതിയ ഓഫര്‍ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്.


Don’t Miss: ‘ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക’പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്


സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണു എംഫോണ്‍ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേ 1.5 ജിഗാ ഹെര്‍ട്‌സ് ഒക്റ്റകോര്‍ പ്രോസസ്സര്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെര്‍ഫോമന്‍സ് എന്നിവക്കു മുന്‍ തൂക്കം നല്‍കുന്ന സ്മാര്‍ട്‌ഫോണാണ്. ഏ.ആര്‍.എം മാലിടി-860 ഗ്രാഫിക്‌സ് പ്രോസസര്‍ 4 ജിബിറാം, 64 ജിബി സ്റ്റോറേജ് 128 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എം.ഏ.എച് ബാറ്ററിയും 16 മെഗാപിക്‌സില്‍ പിന്‍ ക്യാമെറയും 13 മെഗാപിക്‌സില്‍ മുന്‍ ക്യാമെറയില്‍ സെല്‍ഫി പ്രേമികള്‍ക്കു വേണ്ടി എല്‍.ഈ.ഡി ഫ്‌ലാഷ് എന്നിവ ഈ മോഡലില്‍ നല്കിയിരിക്കുന്നു. 24999 രൂപ വിലമതിക്കുന്ന എംഫോണ്‍ 7 പ്ലസ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഗണ്യമായ വിലക്കുറവിലാണ് ലഭിക്കുന്നത്.


Also Read: ബലാത്സംഗക്കേസില്‍ നടപടിയെടുക്കാന്‍ തനിക്കു വഴങ്ങണമെന്ന് പൊലീസ് പറഞ്ഞെന്ന് വെളിപ്പെടുത്തിയ യുവതിയെ യു.പി പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു


5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേയില്‍ 1.3 ജിഗാ ഹെട്രസ് ഒക്ടകോര്‍ പ്രോസസ്സറില്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 6, 3 ജിബി റാം 32 ജിബി ഇന്റെര്ണല് സ്റ്റോറേജ് മെമ്മറിയുള്ള മോഡല്‍ പെര്‍ഫോമന്‍സ് ബാറ്ററി ബാക്കപ്പ് എന്നിവയില്‍ മുന്നില്‍ നിക്കുന്നു. എല്‍ ഈ ഡി ഫ്‌ലാഷോടു കൂടിയ 13മെഗാപിക്‌സില്‍ പിന്‍ ക്യാമെറയും 8 മെഗാപിക്‌സില്‍ മുന്‍ ക്യാമെറയും വളരെ ദൃശ്യ മികവോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 3250 എം.ഏ.എച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവന്‍ പ്രകടനം കാഴ്ചവെക്കുന്നു.17999 രൂപ വില മതിക്കുന്ന എംഫോണ്‍6 എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇന്നേവരെ ഒരു കമ്പനിയും നല്‍കാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.


Don’t Miss: പ്രമോഷനിലൂടെയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ഇനി ഉണ്ടാകില്ല; കെ.എസ്.ആര്‍.ടി.സിയെ നയിക്കാന്‍ എം.ബി.എക്കാരായ വിദഗ്ധരെ നേരിട്ട് നിയമിക്കുന്നു


സാങ്കേതിക വിദ്യയിലും ഡിസൈനിങ് മികവിലും അന്താരാഷ്ട്ര നിര്‍മാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോണ്‍ കൃത്യതയില്‍ മികവ് നല്‍കുവാന്‍ ഫിംഗര്‍ പ്രിന്റ്, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോ-മീറ്റര്‍, ബ്രീത് എല്‍.ഈ.ഡി സെന്‍സറുകള്‍ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു കൂടാതെ ജി.പി.എസ് കൃത്യത കൂട്ടുവാന്‍ ഇ-കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടോടു കുടിയുള്ള ഢീഘഠഋ ഡ്യൂവല്‍ സിം മോഡലുകളാണ് എംഫോണ്‍ വിപണിയില്‍ ഇറക്കുന്നത്.


Also Read: ‘ഞാന്‍ തലകുനിക്കില്ല’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞിക്കുമുമ്പില്‍ എല്ലാവരും തലകുനിച്ചപ്പോള്‍ നിവര്‍ന്നുനിന്ന് ജെറമി കോര്‍ബിന്‍


ജിഎസ്ടി നിലവില്‍ വരുന്നതോടു കൂടി സ്മാര്‍ട്‌ഫോണ്‍ എക്‌സ്‌ചേഞ്ചില്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എംഫോണ്‍ പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ എംഫോണ്‍ മലയാളികളുടെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ എന്ന നിലയിലാണ് ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരുള്ള എംഫോണ്‍, കേരളത്തില്‍ പുതുതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

Advertisement