Categories

എം.പി.സി.സി ഉത്തരമേഖലാ കണ്‍വെന്‍ഷന്‍

ദുബൈ: മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ (MPCC), രണ്ടാമത് മലബാര്‍ പ്രവാസി ദിവസിനോടനുബന്ധിച്ചു യു.എ. ഇ. ഉത്തര മേഖലാ കണ്‍വെന്‍ഷന്‍ ജൂണ്‍ 30 വ്യാഴാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വച്ച് നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് കെ.എം.അബ്ബാസ് (പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും), സത്യന്‍ മാടാക്കര (മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ), ബഷീര്‍ തിക്കോടി (മലബാറിന്റെ സമഗ്ര വികസനം) നേതൃത്വം നല്‍കി.

സെക്രട്ടറിയേറ്റിന്റെ ഒരു അനെക്‌സര്‍ കോഴിക്കോട് അനുവദിക്കുക, കാസര്‍കോട് കേന്ദ്രമായി മെഡിക്കല്‍ കോളേജും പാരാ മെഡിക്കല്‍ കോഴ്‌സുകളും അനുവദിക്കുക, കാസര്‍കോട് ഗവ. കോളേജില്‍ മലയാളം കോഴ്‌സ് അനുവദിക്കുക, മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തുക, എന്‍.ആര്‍.ഐ. ഫീസ് കുറയ്ക്കുക, പാവപ്പെട്ട പ്രവാസികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, പ്രവാസി ക്ഷേമ നിധി കാലോചിതമായി പരിഷ്‌കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്യുക, നോര്‍ക്ക പ്രിവിലേജ് കാര്‍ഡ് ഉപയോഗ പ്രദമായ രീതിയില്‍ പരിഷ്‌ക്കരിക്കുക, മൊയ്തു പാലം കോരപ്പുഴ പാലം അടക്കം പുതുക്കി പണിതുകൊണ്ട് മലബാറിലെ യാത്രാ പ്രശ്‌നങ്ങള്‍ക് അറുതി വരുത്തുക, പുതുതായി അനുവദിക്കപ്പെട്ട യു.എ.ഇ. കോണ്‍സുലേറ്റിന്റെ ആസ്ഥാനം മലബാറില്‍ ആക്കുക, തുടങ്ങിയ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ചകളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലൂമ്‌നികള്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങള്‍ സമഗ്രമായ രീതിയില്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാനും, യു.എ.യിലെ മറ്റു എമിറേറ്റ്‌സുകളിലും, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, എന്നിവിടങ്ങളിലും തുടര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

പ്രശസ്ത ഗായകന്‍ വി.എം.കുട്ടി മുഖ്യാഥിതി ആയിരുന്നു. എം.പി. സി. സി. പ്രസിഡന്റ് അര്‍. സാജിദ് അബൂബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നാരായണന്‍ വലിയങ്കോട്(ദല) , ഇബ്രാഹിം എളേറ്റില്‍ (പ്രസിഡണ്ട്, ദുബൈ കെ.എം.സി.സി.), എന്‍.പി.രാമചന്ദ്രന്‍ (ദുബായ് പ്രിയദര്‍ശിനി), എന്‍.ആര്‍.മായന്‍ (ഛ.ക.ഇ.ഇ), അര്‍. വൈ .എ. റഹീം, കെ.എം.ബഷീര്‍, ഹനീഫ് ബൈത്താന്‍, മുഹമ്മദ് അന്‍സാരി സംസാരിച്ചു. ദേവാനന്ദ് തിരുവോത്ത് സ്വാഗതവും രാജു.പി.മേനോന്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് സമാപന സമ്മേളനത്തില്‍ പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രെഷനും, നിര്‍ദ്ദേശങ്ങളും www.entekerala.com epÅ MPCC ലിങ്ക് വഴി ചെയ്യാവുന്നതാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള