കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നേരിട്ട പരാജയത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തണമെന്ന് സോഷ്യലിസ്റ്റ് ജനതാ നേതാവ് എം പി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും തോറ്റതിനെക്കുറിച്ചും വിലയിരുത്തലുകള്‍ ആവശ്യമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ജില്ലയില്‍ കോണ്‍ഗ്രസിന് നേരിട്ട തോല്‍വിയെക്കുറിച്ച് വിലയിരുത്തല്‍ വേണം. തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ യോജിച്ച പ്രവര്‍ത്തനമുണ്ടായിരുന്നില്ല. അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ ജില്ലയില്‍ മികച്ച പ്രകടനം നടത്താന്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.