എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട്ട് വീരേന്ദ്രകുമാര്‍ തന്നെ മല്‍സരിക്കും
എഡിറ്റര്‍
Tuesday 11th March 2014 5:42pm

veerendra-kumar

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട്‌നിന്നും എസ്.ജെ.ഡിക്കു വേണ്ടി എം.പി വീരേന്ദ്ര കുമാര്‍ മല്‍സരിക്കും.

എസ്.ജെ.ഡിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് വീരേന്ദ്ര കുമാറിനെ മല്‍സരിപ്പിക്കാന്‍ തീരുമാനമായത്. പാലക്കാട് വിജയ സാധ്യതയില്ലാത്തതിനാല്‍ വീരേന്ദ്ര കുമാര്‍ മല്‍സര രംഗത്തുണ്ടാവില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ വീരേന്ദ്ര കുമാറിനെതന്നെ മല്‍സിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ 20 സീറ്റുകളിലും എസ്.ജെ.ഡിയ്ക്ക് വിജസാധ്യതയുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വീരേന്ദ്രകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.

പാലക്കാട് സീറ്റ് എസ്.ജെ.ഡിക്ക് നല്‍കാന്‍ യു.ഡി.എഫ് നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് പാലക്കാട്ട് സി.പി.ഐ.എമ്മിന്റെ എം.ബി രാജേഷ് ജയിച്ചത്. എം.ബി രാജേഷ് തന്നെയാണ് ഇത്തവണയും പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

Advertisement