നരസിങ്പൂര്‍: മധ്യപ്രദേശിലെ നരസിങ്പൂര്‍ ജില്ലയില്‍ ഹനുമാന്‍ ക്ഷേത്രത്തിനുമുകളില്‍ പാക് പതാക. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിനു മകളില്‍ പതാക ഉയര്‍ന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വര്‍ഗീയ സംഘര്‍ഷ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.


Also read:  ഗുര്‍മീത് റാം റഹീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി; കലാപത്തില്‍ മരണം 29 ആയി


ജില്ലാ ആസ്ഥാനത്ത് നാലില്‍ അധികം പേര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ലെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. മതവികാരം വൃണപ്പെടുത്തിയ കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപരമായ സന്ദേശങ്ങള്‍ അയക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നഗരത്തോട് ചേര്‍ന്ന പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രത്തിനുമുകളില്‍ പതാക ഉയര്‍ന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്. ക്ഷേത്ര ഭാരവാഹികള്‍ ഉടന്‍ തന്നെ പതാക നീക്കം ചെയ്യുകയും ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ നഗരത്തില്‍ പ്രകടനം നടത്തി. സംഭവത്തില്‍ നൂറോളം പേരെ ചോദ്യം ചെയ്തതായി കോട്‌വാലി സ്‌റ്റേഷന്‍ ഓഫീസര്‍ അഖിലേഷ് ദാഹിയ ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസി’നോട് പറഞ്ഞു.


Dont Miss: ഏട്ടനായിരുന്നു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്; എന്താണ് സംഭവിക്കുന്നതെന്ന് എനിക്കന്നറിയില്ലായിരുന്നു; കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സറാഹ


‘ക്ഷേത്രത്തിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.