ഭോപ്പാല്‍: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍.

പുതിയ നിയമമനുസരിച്ച് 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനാണ് പുതിയ നിയമനിര്‍മ്മാണത്തിലൂടെ ലക്ഷ്യമാക്കുന്നത്. സംസ്ഥാനമന്ത്രി ജയന്ത് മല്ലയ്യയാണ് ഇക്കാര്യം അറിയിച്ചത്.


Dont Miss ജഡ്ജിയുടെ ദുരൂഹമരണം; അമിത് ഷാ പ്രതിരോധത്തില്‍; അന്വേഷണം ആവശ്യപ്പെട്ട് നാവിക സേനാ മുന്‍മേധാവിയും


ബലാത്സംഗകേസുകളില്‍ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുവാന്‍ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. പുതിയ നിയമനിര്‍മ്മാണത്തിനുള്ള ബില്‍ നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്യും.

2012 ലെ ദല്‍ഹി ബലാത്സംഗത്തിനുശേഷം കൊലപാതകത്തെക്കാള്‍ വലിയ കുറ്റകൃത്യമായി ബലാത്സംഗത്തെ കാണണമെന്നും, അതിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ചൂണ്ടിക്കാട്ടി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ആവശ്യമുയര്‍ത്തിയിരുന്നു.

ഇത്തരം കേസുകളില്‍പെടുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.