എഡിറ്റര്‍
എഡിറ്റര്‍
എം.പി സച്ചിന് അഞ്ചുമുറിയുള്ള ബംഗ്ലാവും രണ്ട് എസ്‌കോര്‍ട്ട് കാറും
എഡിറ്റര്‍
Saturday 9th June 2012 10:05am

ന്യൂദല്‍ഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റര്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ദല്‍ഹിയില്‍ അഞ്ചുമുറികളുള്ള ബംഗ്ലാവും രണ്ട് രണ്ട് എസ്‌കോര്‍ട്ട് കാറുകളും സര്‍ക്കാര്‍ അനുവദിച്ചു.

സച്ചിന് രാഹുല്‍ ഗാന്ധിയുടെ വീടിനടുത്ത് വീട് അനുവദിക്കണമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നിരുന്നത്. 24 മണിക്കൂര്‍ സെക്യൂരിറ്റിയും സച്ചിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മുതിര്‍ന്ന മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അനുവദിക്കുന്ന രീതിയിലുള്ള അതേ വീടാണ് സച്ചിനും അനുവദിച്ചത്. എന്നാല്‍ ആ വീട് സച്ചിന്‍ സ്വീകരിക്കുമോ എന്നതിനെ പറ്റി തീരുമാനമായില്ലെന്നാണ് അറിയുന്നത്.

എന്നാല്‍ സച്ചിനെ രാജ്യസഭാംഗമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചില മാധ്യമങ്ങളും നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. 39 കാരനായ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങളില്‍ സജീവമല്ലെങ്കിലും ഏകദിന മത്സരങ്ങളിലം ടെസ്റ്റ് ക്രിക്കറ്റിലും സജീവമാണ്.

രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തന്റെ പൂര്‍ണ അര്‍പ്പണം ക്രിക്കറ്റില്‍ തന്നെയായിരിക്കുമെന്ന് സച്ചിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement