എഡിറ്റര്‍
എഡിറ്റര്‍
ബജറ്റില്‍ അവഗണന: എംപിമാര്‍ പ്രതിഷേധിക്കുന്നു
എഡിറ്റര്‍
Wednesday 9th July 2014 11:03am

 

lokasabha

ന്യൂദല്‍ഹി: റെയില്‍വെ ബജറ്റിലെ അവഗണനക്കെതിരെ എം.പിമാരുടെ പ്രതിക്ഷേധം. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള എം.പിമാരാണ് പാര്‍ലമെന്റിന്റെ വെളിയിലെത്തി പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചത്.

ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുന്നിലും പിന്നീട് സഭയ്ക്ക് അകത്തും പ്രതിഷേധം നടത്തി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും കുത്തിയിരുന്നുമാണ് എം.പിമാര്‍ പ്രതിക്ഷേധം രേഖപ്പെടുത്തിയത്.

ബി.ജെ.പി എം.പിമാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധവും പാര്‍ലമെന്റ് വളപ്പില്‍ തുടരുകയാണ്.

Advertisement