m-p-gangadaran
തിരുവനന്തപുരം: കെ. മുരളീധരനോടൊപ്പം എന്‍ സി പി യിലെത്തിയ എം പി ഗംഗാധരന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി പുനപ്രവേശനത്തിനായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ഡി ഐ സിയില്‍ ചേര്‍ന്നത് വിഡ്ഢിത്തമായി പ്പോയി. വൈകിയാണെങ്കിലും ഇത് മനസ്സിലാക്കാനായി. പാര്‍ട്ടി നിര്‍ബന്ധിച്ചാലും ഇനി പാര്‍ലമെന്ററി രംഗത്തേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.