ന്യൂദല്‍ഹി: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അഞ്ച് കോടി രൂപയാക്കി ഉയര്‍ത്തി. നിലവില്‍ രണ്ട് കോടിരൂപയുള്ള ഫണ്ടാണ് ഉയര്‍ത്തിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

എം.പിമാരുടെ ഫണ്ട് ഉയര്‍ത്തണമെന്ന് ഏറെ നാളായി ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. ലോകസഭയുടെ ഒമ്പതാമത് റിപ്പോര്‍ട്ടില്‍ എം.പിമാരുടെ ഫണ്ട് ഉയര്‍ത്തുന്നത് സംബന്ധിച്ച് ശിപാര്‍ശയുണ്ടായിരുന്നു.

Subscribe Us: