എഡിറ്റര്‍
എഡിറ്റര്‍
‘പ്ലീസ് ശല്ല്യപ്പെടുത്തരുത് മന്ത്രി ഉറക്കാസനത്തിലാണ്’; യോഗാചരണത്തിനിടെ മദ്ധ്യപ്രദേശില്‍ മന്ത്രിമാരുടെ വ്യത്യസ്ത പ്രകടനങ്ങള്‍
എഡിറ്റര്‍
Wednesday 21st June 2017 2:33pm

 

ഭോപ്പാല്‍: മൂന്നാമത് അന്താരാഷ്ട്ര യോഗാ ദിനം രാജ്യം വിപുലമായി തന്നെ ആഘോഷിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ മന്ത്രിമാരുടെ യോഗാഭ്യാസത്തോടെയായിരുന്നു ദിനം ആചരിച്ചത്. എല്ലാവരും യോഗയുടെ ശക്തിയെക്കുറിച്ച് പറയുമ്പോള്‍ യോഗ വിശ്രമത്തിനുള്ള അവസരംകൂടിയാണെന്ന് പറയാതെ പറയുകയായിരുന്നു മദ്ധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കര്‍ ബിസന്‍.


Also Read:  കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുത്തില്ല; തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍


യോഗ ആരംഭിച്ച് അല്‍പ്പ സമയം കഴിഞ്ഞയുടന്‍ യോഗ നടക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ മന്ത്രി അടുത്തുള്ള സോഫയില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തി എന്നു മനസിലായമന്ത്രി യോഗ കഴിഞ്ഞയുടന്‍ വിശദീകരണവുമായും എത്തി. ‘തനിക്ക് സുഖമില്ലായിരുന്നു’ എന്നാണ് മന്ത്രിയുടെ വിശദീകരണം.


Dont miss യു.പിയിലെ സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുപോകേണ്ടിവരുമ്പോള്‍ സൗജന്യ ആംബുലന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍


Advertisement