മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. നവാഗതര്‍ സിനിമയിലേക്ക് കടന്നുവരുന്നത് വ്യാപകമാകുന്നു, പുതിയ പുതിയ ആശയങ്ങള്‍ വരുന്നു, പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കുന്നു ഇതെല്ലാം നല്ല ലക്ഷണങ്ങളാണ്.

ഈ പരീക്ഷണങ്ങള്‍ താരനിര്‍ണയത്തില്‍ മുതല്‍ സിനിമയുടെ പോസ്റ്ററില്‍വരെ കാണാന്‍ സാധിക്കുന്നുണ്ട്. ബിഗ് ബിയിലൂടെയാണ് പോസ്റ്റര്‍ രംഗത്ത് വ്യത്യസ്തത വരാന്‍ തുടങ്ങിയത്. ഈ പരീക്ഷണത്തിന് തയ്യാറായ അമല്‍ നീരദ് തന്റെ പുതിയ ചിത്രം ബാച്ചിലേഴ്‌സ് പാര്‍ട്ടിയുടെ പോസ്റ്ററുകളിലും പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്നു.

നേരത്തെ സ്റ്റില്‍ ഫോട്ടോകള്‍ വെട്ടി ഒട്ടിച്ച് ഒരു പോസ്റ്റര്‍ രൂപത്തിലാക്കേണ്ട പണിയേ ഡിസൈനര്‍മാര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴാവട്ടെ അത് എങ്ങനെ കൂടുതല്‍ വ്യത്യസ്തമാക്കാമെന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയുടെ മണ്ണ് കൊണ്ട് പോസ്റ്റര്‍ നിര്‍മിക്കുന്നത് വാര്‍ത്തയായിരുന്നു. ഷെറീഫ് നിലമ്പൂരാണ് ചിത്രത്തിനുവേണ്ടി ടെറാക്കോട്ട പോസ്റ്റര്‍ തയ്യാറാക്കുന്നത്. ബാല്യകാലസഖി റിലീസ് ചെയ്യുന്ന കേരളത്തിലെ നാല്‍പ്പതു തിയ്യേറ്ററുകള്‍ക്ക് മുന്നില്‍ ടെറാക്കോട്ട പോസ്റ്ററുകളില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Malayalam news

Kerala news in English