എഡിറ്റര്‍
എഡിറ്റര്‍
താന്‍ റിയല്‍ എസ്റ്റേറ്റുകാരനല്ല, ബോള്‍ഗാട്ടി പദ്ധതിയുമായി മുന്നോട്ട് പോകും: യൂസഫലി
എഡിറ്റര്‍
Saturday 8th June 2013 1:11pm

yusuf-ali

തിരുവനന്തപുരം: ബോള്‍ഗാട്ടി തന്റെ സ്വപ്‌നപദ്ധതിയാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി.

രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ച സാഹചര്യത്തില്‍ ഇനി പദ്ധതിയില്‍ നിന്നും പിന്‍മാറില്ല. പണമുണ്ടാക്കാന്‍ വേണ്ടിയല്ല പദ്ധതി തുടങ്ങിയത്. ബോള്‍ഗാട്ടി അന്താരാഷ്ട്ര മികവിലുള്ള പദ്ധതിയാണെന്നും യൂസഫലി പറഞ്ഞു.

Ads By Google

മൂന്ന് മാസത്തിനകം ബോള്‍ഗാട്ടിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ബോള്‍ഗാട്ടി ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കി വിറ്റാല്‍ അത് വാങ്ങാന്‍ ആളുണ്ടാകില്ല. തന്റെ ജോലിയും അതല്ല.

ഓസ്‌കാര്‍ പുരസ്‌ക്കാര ചടങ്ങ് വരെ നടത്താന്‍ കഴിയുന്ന വിധത്തിലാണ് ബോള്‍ഗാട്ടി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സാര്‍ക് സമ്മേളനം സംഘടിപ്പി്കകാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരേസമയം 5 രാഷ്ട്രത്തലവന്‍മാര്‍ക്ക് വരെ താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ടാകും.

സര്‍വീസ് അപ്പാര്‍ട്‌മെന്റ് എന്നത് ഹോട്ടലിന്റെ വിശാല രൂപമാണ്. സംസ്ഥാനത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന്. കേരളത്തില്‍ നിക്ഷേപം വരാന്‍ സംസാരിക്കുന്നത് എനിയ്ക്ക് വേണ്ടിയല്ലെന്നും യൂസഫലി പറഞ്ഞു.

എന്റെ ബിസിനസ് റിയല്‍ എസ്റ്റേറ്റ് അല്ല. അപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കി വില്‍ക്കലല്ല തന്റെ ജോലിയെന്നും ലുലു മാള്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

4000 മുതല്‍ 6000 പേര്‍ക്ക് വരെ ജോലി നല്‍കുന്ന പദ്ധതിയാണ് ബോള്‍ഗാട്ടി. ഒരു രാഷ്ട്രീയപാര്‍ട്ടികളും വികസനത്തിന് എതിര് നില്‍ക്കുമെന്ന് തോന്നുന്നില്ല. പിന്നെ എന്തിനൊക്കെയോ വേണ്ടി ചിലര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്.

ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാ രേഖകളും നല്‍കാന്‍ തയാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് ആരും വിശദീകരണം ചോദിച്ചിട്ടില്ല.

മൂന്നുകോടിയോളം രൂപ പോര്‍ട്ട് ട്രസ്റ്റിന് പ്രതിവര്‍ഷം വാടക നല്‍കുന്നുണ്ട്. പോര്‍ട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാര്‍ വളരെ സുതാര്യമാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും അഭിഭാഷകരാണ് അത് തയ്യാറാക്കിയത്. സംശയങ്ങള്‍ ദൂരീകരിച്ചുകൊടുക്കാന്‍ താനും പോര്‍ട്ട് ട്രസ്റ്റും ബാധ്യസ്ഥരാണ്. താന്‍ വെറുമൊരു ബിസിനസുകാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളിയിലെ ലുലു മാളിന് വേണ്ടി എല്ലാ അനുമതിയും നിയമാനുസൃതം നേടിയിരുന്നു.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത് 800 കോടി രൂപ ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയാണ് ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടതെന്നും യുസഫലി പറഞ്ഞു.

ബോള്‍ഗാട്ടിയിലെ 27 ഏക്കര്‍ സ്ഥലം 72 കോടി രൂപയ്ക്കാണ് മുപ്പതു കൊല്ലത്തേക്ക് പാട്ടത്തിനെടുത്തത്.  33,000 കോടി രൂപ ആസ്തിയുള്ള കമ്പനിക്ക് നാലോ അഞ്ചോ സെന്റ് ഭൂമി കൈയേറേണ്ട ആവശ്യമില്ലെന്നും യൂസഫലി പറഞ്ഞു.

Advertisement