എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്ക മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യം; മൗറീഷ്യസ് പ്രധാനമന്ത്രി ചോഗം ബഹിഷ്‌കരിച്ചു
എഡിറ്റര്‍
Wednesday 13th November 2013 7:45am

Mauritius

പോര്‍ട്ട് ലൂയിസ്: ശ്രീലങ്കയില്‍  നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി ##ചോഗം ഉച്ചകോടി ബഹിഷ്‌കരിച്ചു. തനിക്ക് പകര വിദേശകാര്യ മന്ത്രി ആര്‍വിന്‍ ബുലേല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നവീന്‍ചന്ദ്ര റംഗൂലം അറിയിച്ചു.

ഈ മാസം 15 ന് ആരംഭിക്കുന്ന ചോഗം ഉച്ചകോടിക്ക് ആഥിത്യം വഹിക്കുന്നത് ശ്രീലങ്കയാണ്. ശ്രീലങ്കയിലെ മനുഷ്യാവകാശസ്ഥിതിഗതികള്‍ പരിശോധിച്ചശേഷമാണ് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് നവീന്‍ചന്ദ്ര അറിയിച്ചു.

1968ല്‍ സ്വതന്ത്രമായശേഷം ആദ്യമായാണ് മൗറീഷ്യസ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കാതിരിക്കുന്നത്. മൗറീഷ്യസില്‍ പത്ത് ശതമാനം തമിഴ് വംശജരാണ്. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് കാനഡയും നേരത്തേ അറിയിച്ചിരുന്നു.

ഇന്ത്യയിലും വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദായിരിക്കും ഉച്ചകോടിയില്‍ പങ്കെടുക്കുക.

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ  പ്രമേയം പാസാക്കിയിട്ടുണ്ട്.

വിദേശകാര്യമന്ത്രിമാരടക്കം നാല് പേര്‍ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തമിഴ്ജനതയുടെ വികാരം അടിച്ചമര്‍ത്തരുതെന്നും മുഖ്യമന്ത്രി ജയലളിത അവതരിപ്പിച്ച പ്രേമേയത്തില്‍ പറയുന്നു.

Advertisement