എഡിറ്റര്‍
എഡിറ്റര്‍
‘ഇന്നും ഈ ഒറ്റുകാരന്‍ തന്നെയാണ് നിങ്ങളുടെ നമ്പര്‍ വണ്‍ പരിശീലകന്‍’; ഒറ്റുകാരനെന്ന് വിളിച്ച് നാണം കെടുത്തിയ ചെല്‍സി ആരാധകര്‍ക്ക് ഹോസെ മൗറീന്യയുടെ തകര്‍പ്പന്‍ മറുപടി
എഡിറ്റര്‍
Wednesday 15th March 2017 9:51am

ലണ്ടന്‍: ‘ഈ ഒറ്റുകാരന്‍ തന്നെയാണ് നിങ്ങളുടെ ഏറ്റവും മികച്ച പരിശീലകന്‍’. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹൊസേ മൗറീന്യോയുടെ വാക്കുകളാണ്. തന്നെ പരിഹസിച്ച ചെല്‍സി ആരാധകര്‍ക്കുള്ള മൗറീന്യോയുടെ മറുപടിയായിരുന്നു ഈ വാക്കുകള്‍.

നേരത്തെ മാഞ്ചസ്റ്ററുമായുള്ള മത്സരത്തിനിടെ ചെല്‍സിയുടെ ആരാധകര്‍ മൗറീന്യയെ ഒറ്റുകാരനെന്ന് ചാന്റ് ചെയ്ത് അധിക്ഷേപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ മൗറീന്യോ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

താന്‍ ചെല്‍സിയ്ക്ക് നേടി കൊടുത്ത നാല് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ലോകം കണ്ട എക്കാലത്തേയും മികച്ച പരിശീലകരിലൊരാളായ മൗറീന്യോ ചെല്‍സി ആരാധകര്‍ക്കെതിരെ പൊട്ടിത്തെറിച്ചത്.

‘ അവര്‍ക്ക് തോന്നിയതെല്ലാം എന്നെ വിളിക്കാം. ചെല്‍സിയ്ക്ക് നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടികൊടുത്തിട്ടുണ്ട് ഞാന്‍. അവരുടെ ഒന്നാം നമ്പര്‍ കോച്ച്. ആരെങ്കിലും നാലില്‍ കൂടുതല്‍ പ്രമീയര്‍ ലീഗ് കിരീടങ്ങള്‍ നേടി കൊടുത്താല്‍ മാത്രമേ ഞാനവരുടെ രണ്ടാം നമ്പര്‍ കോച്ചാകൂ. അതുവരെ ഈ ഒറ്റുകാരന്‍ തന്നെയാണ് നിങ്ങളുടെ ഒന്നാം നമ്പര്‍ കോച്ച്.’ മൗറീന്യോ പറയു്ന്നു.


Also Read: ജയലളിതയുടെ മകനാണെന്ന് അവകാശവാദവുമായി യുവാവ് രംഗത്ത്; ജയലളിതയെ ശശികല പടികള്‍ക്ക് മുകളില്‍ നിന്നും തള്ളി താഴെയിടുകയായിരുന്നുവെന്നും യുവാവ്


നേരത്തെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ പരാജയപ്പെടുത്തി ചെല്‍സി എഫ്.എ കപ്പിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം.

Advertisement