Categories

മോട്ടോറോള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ന്യൂദല്‍ഹി: പ്രമുഖ മൊബൈല്‍ കമ്പനിയായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സപ്പോര്‍ട്ടുള്ള മൊബൈല്‍ 18,990 രൂപമുതല്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ വിഭവങ്ങളും സ്മാര്‍ട്ട്‌ഫോണിലുണ്ട്. 3.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 5 എം.പി ക്യാമറ, 32 ജി.ബി വരെയുള്ള എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് മോട്ടോറോള സമാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.

വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം തരുന്നവയാണ് പുതിയ സ്മാര്‍ട്ട്‌ഫോണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ ഉല്‍പ്പന്നം ഉപയോക്താക്കള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നാണ് മോട്ടോറോല കണക്കുകൂട്ടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.