എഡിറ്റര്‍
എഡിറ്റര്‍
ലെനോവോ മോട്ടൊറോള മോട്ടോ ജി 5 ഫെബ്രുവരി 26 ന് എത്തും
എഡിറ്റര്‍
Friday 3rd February 2017 3:53pm

motog5

ലെനോവോ മോട്ടൊറോള യുടെ മോട്ടോ ജി 5 മോഡല്‍ ഉടന്‍ വിപണിയിലേക്ക്. ഫെബ്രുവരി 26 നാണ് ഫോണിന്റെ ലോഞ്ചിങ് നടക്കുന്നത്. അതേസമയം മോഡല്‍ മോട്ടോ ജി 5 പ്ലസ് വേര്‍ഷനാണോ എന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

  മോട്ടോ ജി 5 ന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ബ്രസീലിയന്‍ ടെക് സൈറ്റ് പുറത്തുവിട്ടിരുന്നു. 5.5 ഇഞ്ച് എഫ്.എച്ച്.ഡി ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.


സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് 2800 എംഎഎച്ച് ബാറ്ററി 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് 7.0 നൗഗയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണുകളാണ് മോട്ടോ ജി സീരീസില്‍ നിന്നും ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. 16 എം.പി റിയര്‍ ക്യാമറയാണ് ഇതില്‍ പ്രത്യേകതയായി പറയുന്നത്.  മോട്ടോ ജി 4 പ്ലസിന് 14,999 രൂപയാണ് വില. 5.5 ഇഞ്ച് എഫ്.എച്ച്.ഡി ഡിസ്‌പ്ലേയും 3 ജിബി റാമുമാണ് ഇതിനുള്ളത്.

Advertisement