എഡിറ്റര്‍
എഡിറ്റര്‍
മോട്ടോറോള മോട്ടോ ജി നവംബര്‍ മൂന്നിന് എത്തും
എഡിറ്റര്‍
Tuesday 5th November 2013 11:02am

moto-g

ന്യൂദല്‍ഹി: ##മോട്ടോറോള യുടെ പുതിയ സ്മാര്‍ട് ഫോണ്‍ മോട്ടോ ജി നവംബര്‍ 13ന് പുറത്തിറങ്ങും. സ്മ്ാര്‍ട്‌ഫോണിന്റെ ഓണ്‍ലൈന്‍ അനൗണ്‍സ്‌മെന്റിനായി ഉപഭോക്താക്കളെ മോട്ടോറോള ക്ഷണിച്ചിട്ടുണ്ട്.

S4 Pro (1.5GHz x 4) processor ആണ് മോട്ടോ ജിയില്‍ ഉള്ളത് എന്നാണ് ഊഹങ്ങള്‍. 4.7 ഇഞ്ച് 720p ഡിസ്‌പ്ലേ, 8 എം.പി ക്യാമറ എന്നിവയും ഡിവൈസിനുണ്ടെന്ന് അറിയുന്നു.

8 ജിബി, 16 ജിബി എന്നിങ്ങനെ രണ്ട് വാരിയന്റുകളിലായാണ് ഡിവൈസ് എത്തുന്നത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മോട്ടോറോളയുടെ ബിഗ് ബജറ്റ് ഫോണ്‍ എന്നാണ് മോട്ടോ ജിയെ വിശേഷിപ്പിക്കുന്നത്.

ഡിവൈസിന്റെ സവിശേഷതകളെ കുറിച്ച് മോട്ടോറോള ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisement