ന്യൂദല്‍ഹി: പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ മോട്ടോറോള ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഗൂഗിളിന്റേതാണ് തീരുമാനം.

കഴിഞ്ഞ മെയിലാണ് ഗൂഗിള്‍ മോട്ടോറോളയെ ഏറ്റെടുത്തത്. ഏറ്റെടുക്കലിന്റെ  തുടര്‍ന്നുള്ള പുന:സംഘടനയുടെ ഭാഗമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.

Ads By Google

രാജ്യാന്തര തലത്തില്‍ 100 ഓളം ഓഫീസുകള്‍ അടച്ചുപൂട്ടാനും 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനും ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.

ലാഭകരമല്ലാത്ത വിപണികളില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ തീരുമാനം എന്നറിയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണനരംഗത്തേക്കുള്ള മോട്ടോറോളയുടെ ചുവടുമാറ്റവും പിന്‍വാങ്ങലിന് പിന്നിലുണ്ടെന്നും അറിയുന്നു.