നൂതനമായ സാങ്കേതിക വിദ്യകളും ടെക്‌നോളജിയുടെ വൈവിധ്യവുമാണല്ലോ ടെക് രംഗത്തെ അതിവേഗത്തില്‍ മാറ്റത്തിനു വിധേയമാക്കി കൊണ്ടിരിക്കുന്നത്. വെള്ളത്തില്‍ വീണ് അടിച്ചു പോയ ഓമന ഹാന്‍ഡ്‌സെറ്റിനെ ഓര്‍ത്ത് മുമ്പൊക്കെ എത്ര സങ്കടപ്പെട്ടവരാണ് നാം…. ആ കാലമൊക്കെ എന്നേ കഴിഞ്ഞു. നമ്മുടെ കൂട്ടത്തില്‍ ഇപ്പോഴും മൊബൈല്‍ വെള്ളത്തില്‍ വീഴുന്നതിനെ ഭയപ്പെടുന്നവരുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

വെള്ളത്തില്‍ വീണാല്‍ വെള്ളം അകത്തു കടക്കാത്ത, നിലത്തു വീണാല്‍ വരയും പോറലും ഏല്‍ക്കാത്ത എത്രയോ ഹാന്‍ഡ്‌സെറ്റുകള്‍ മൊബൈല്‍ കമ്പനികള്‍ പുറത്തിറക്കി കഴിഞ്ഞതാണ്. ആ ശ്രേണിയില്‍പ്പെട്ട ഒരു ഫോണിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മോട്ടോറോള കുടുംബത്തില്‍ നിന്നുള്ള മോട്ടോറോള ഡെഫി പ്ലസ് (Motorola DEFY+) ആണ് ആ താരം.

വെള്ളത്തില്‍ വീണാല്‍ വെള്ളത്തെ പ്രതിരോധിക്കുന്ന ഡെഫി പ്ലസിന്റെ പ്രധാന സവിശേഷത ഗൊറില്ല ഗ്ലാസ്സിനാലുള്ള പോറല്‍ വീഴാത്ത 3.7 ടച്ച് സക്രീനാണ്. പക്ഷേ സക്രീനിന്റെ റെസല്യൂഷനെ സംബന്ധിച്ച് അത്ര നല്ല അഭിപ്രായമല്ല ടെക്കികള്‍ക്കുള്ളത്. 480 x 845 ആണ് പിക്‌സല്‍ റെസല്യൂഷന്‍. ഒരു ടാങ്കിന്റെ രൂപത്തിലാണ് ഈ ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മോട്ടോറാളയെ സംബന്ധിച്ചിടത്തോളം അവരുടെ ഡെഫി പ്ലസ് ചില്ലറക്കാരനല്ല. 1 ജിഗാഹെഡ്‌സ് പ്രൊസസ്സറും 2 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട് ഡെഫി പ്ലസിന്. ആന്‍ഡ്രോയിഡ് 2.3 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഡെഫി പ്ലസിന്റെത് 1700 mAh ബാറ്ററിയാണ്.

എല്‍.ഇ.ഡി ഫ്‌ലാഷ് ലൈറ്റോട് കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഡെഫിക്ക്. ത്രീജി, വൈ-ഫൈ, എഡ്ജ്/ജി.പി.ആര്‍.എസ് കണക്ഷനുകള്‍ ഡെഫിയിലുണ്ട്. കൂടാതെ, സ്റ്റീരിയോ എഫ്.എം റേഡിയോ, 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി എന്നിവയെല്ലാം ഡെഫിയുടെ പ്രത്യേകതകളാണ്.

മോട്ടോറോള ഡെഫി പ്ലസ് വലിയ വിലക്കുറിവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. 19,490 രൂപ മാക്‌സിമം റീട്ടെയില്‍ വിലയുള്ള ഡെഫി പ്ലസ് 15,990 രൂപയ്ക്കാണ് തിരഞ്ഞെടുത്ത ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായിരിക്കുന്നത്.

Malayalam News

Kerala News in English