കോഴിക്കോട്: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ തൊഴിലാളി യൂണിയര്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പെട്രോള്‍ വിലയില്‍ 3.14പൈസ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു വര്‍ഷത്തിനിടെ പെട്രോള്‍ വിലയില്‍ 12 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.