motor-strike  തിരുവനന്തപുരം:പെട്രോള്‍വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാഹനപണിമുടക്ക് ആരംഭിച്ചു.

രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത പണിമുടക്ക്. കെ.എസ്.ആര്‍.ടി.സി യിലെ ഒരു വിഭാഗം ജീവനക്കാരും പങ്കെടുക്കുന്ന പണിമുടക്കില്‍ സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ട്.

വിവാഹം, പാല്‍, പത്രം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോലീസ് അകമ്പടിയോടുകൂടിയാണ് സര്‍വീസ് നടത്തുന്നത്.

ജില്ലകളില്‍ പൊതുവെ ശാന്തമായ അന്തരീക്ഷമാണുള്ളത്. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.