എഡിറ്റര്‍
എഡിറ്റര്‍
വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുക; സംസ്ഥാനത്ത് 30ന് മോട്ടോര്‍ വാഹന പണിമുടക്ക്
എഡിറ്റര്‍
Saturday 25th March 2017 4:44pm


തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍ പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത 30ന് മോട്ടോര്‍ വാഹന പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


Also read രാജ്യസഭയെ മറികടക്കാന്‍ ലോകസഭയില്‍ ധനകാര്യ ബില്ലില്‍ ആധാര്‍ അവതരിപ്പിച്ച് അരുണ്‍ ജെയ്റ്റലി; നികുതി ഇടപാടുകള്‍ക്കും ഇനി ആധാര്‍ കാര്‍ഡ്; ജനാധിപത്യ വിരുദ്ധ നിലപാടെന്ന് പ്രതിപക്ഷം


മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. 29ന് അര്‍ധരാത്രി പണിമുടക്ക് ആരംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അറിയിച്ചത്. പണിമുടക്കില്‍ നിന്ന് ബി.എം.എസ് വിട്ടുനില്‍ക്കും.

റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് ആയിരം സി.സി മുതല്‍ ആയിരത്തി അഞ്ഞൂറ് സി.സി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertisement