mothi-nandiകൊല്‍ക്കത്ത: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മോത്തി നന്ദി (79) നിര്യാതനായി. അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും കോളമിസ്റ്റുമായിരുന്ന മോത്തി നന്ദിക്ക് മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

കൊല്‍ക്കത്തയിലെ സിറ്റി ആശുപത്രിയിലായിരുന്നു മരണം. ആനന്ദബസാര്‍ പത്രിക ദിനപത്രത്തില്‍ ദീര്‍ഘകാലം സ്‌പോര്‍ട്‌സ് വാര്‍ത്തകളുടെ മുഖ്യചുമതലക്കാരനായിരുന്നു മോത്തി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Subscribe Us: