എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്‌ക്കെത്തിയ അമ്മമാരുടെ സമരം; കൂട്ട അറസ്റ്റ്
എഡിറ്റര്‍
Thursday 23rd August 2012 11:07pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.  അമ്മമാരെ അറസ്റ്റ് ചെയ്ത് നീക്കി.

Ads By Google

ചേംബറില്‍ നാടകീയ നിമിഷങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് അമ്മമാര്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നത്. അവര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ അംഗീകരിച്ചില്ല. ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക, ദുരിതാശ്വാസ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്തുക മുതലായ വിഷയങ്ങളിലായിരുന്നു മുഖ്യമന്ത്രി തീരുമാനം അറിയിക്കാതിരുന്നത്. പെട്ടെന്ന് ഈ വിഷയങ്ങളില്‍ തീരുമാനം അറിയിക്കാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ചര്‍ച്ച അവസാനിച്ചതായും അദ്ദേഹം അറിയിക്കുകയായിരുന്നു.

പെട്ടെന്നുതന്നെ ചര്‍ച്ചയ്‌ക്കെത്തിയ അമ്മമാര്‍ ‘പറ്റിച്ചേ പറ്റിച്ചേ, മുഖ്യമന്ത്രി പറ്റിച്ചേ, അമ്മമാരെ പറ്റിച്ചേ’ എന്ന് മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അര്‍ഹരായ പലരും ഒഴിവാക്കപ്പെട്ടുവെന്നാണ് പരാതി. ഒഴിവാക്കപ്പെട്ടവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

Advertisement