എഡിറ്റര്‍
എഡിറ്റര്‍
മൂന്നു പിഞ്ചുമക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
എഡിറ്റര്‍
Wednesday 15th March 2017 8:46am

ചണ്ഡിഗഢ്: ആറുമാസം പ്രയാമുള്ള മകനെ അടക്കം മൂന്നു മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു കൊന്ന ശേഷം യുവതി ആത്മഹത്യാ ശ്രമം നടത്തി. ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് നുതാന്‍ (35)എന്ന സ്ത്രീ തന്റെ മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നും അഞ്ചും വയസുള്ള പെണ്‍കുട്ടികളും, ആറു മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.

മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ ശേഷം ഭര്‍ത്താവിന്റെ ദുശ്ശീലങ്ങളെ തുടര്‍ന്ന് താനും മക്കളും ജീവിതമവസാനിപ്പിക്കുകയാണെന്ന് യുവതി പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ശേഷം ഇവരും ടാങ്കിലേക്ക് എടുത്ത് ചാടി.

വിവരം ലഭിച്ച് പോലീസ് എത്തിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയെ രക്ഷിക്കാനായെങ്കിലും നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ നുതാന്റെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Advertisement