മുംബൈ: ലൈംഗിക പീഡനത്തിന് ഇരയാക്കിയ മകനെ അമ്മയും സഹോദരനും കെട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മുംബൈ ദയാന്ദറിലാണ് സംഭവം. 21 കാരനായ രാംചരണ്‍ ദ്വിവേദിയെയാണ് അമ്മയും സഹോദരനും ചേര്‍ന്ന് കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്.

Subscribe Us:

കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിനാണ് സംഭവം അരങ്ങേറിയത്. മയക്കു മരുന്നിന് അടിമയായിരുന്ന രാംചരണ്‍ അമ്മയേയും ചിറ്റമ്മയേയും അടക്കം നിരവധി സ്ത്രീകളെ പീഡിപ്പിച്ചിരുന്നു. ഇയാളുടെ ക്രൂരത അതിരു കടന്നതോടെയാണ് അമ്മയും സഹോദരനും കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കുന്നത്.


Also Read: ‘ഇത് കുറച്ചു കൂടിപ്പോയല്ലോ..!’; ഒന്നര ലക്ഷം രൂപ ലോണെടുത്ത കര്‍ഷകന് ഒരു പൈസയുടെ ഇളവ് പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍


മൂത്തമകന്‍ സീതാറാമിന്റെ സുഹൃത്തുകള്‍ക്കാണ് കൊലപാതകത്തിനുള്ള കൊട്ടേഷന്‍ നല്‍കിയത്. കൊട്ടേഷന്‍ സംഘം രാംചരണിനെ ജാനകിപാദയിലെ ഖനിയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.

രാംചരണിന്റെ മൃതദേഹം കണ്ടെത്തിയ വാലിവ് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സെപ്തംബറിലാണ് കൊല്ലപ്പെട്ടത് രാംചരണാണെന്ന് കണ്ടെത്തിയത്. അതേസമയം കേസില്‍ അറസ്റ്റിലായ അമ്മയും സഹോദരനും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.